ശ്രീനഗർ : ലോകം കൊറോണയെ നേരിടുമ്പോൾ പാകിസ്ഥാനു മാത്രം സ്വഭാവത്തിൽ മാറ്റമൊന്നുമില്ല. ഇന്ത്യക്കെതിരെ അതിർത്തിയിൽ വെടിനിർത്തൽ ലംഘനം നടത്തുകയാണ് പാകിസ്ഥാൻ. വടക്കൻ കശ്മീരിലെ ഉറി മേഖലയിലാണ് പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പാകിസ്ഥാനിൽ നിന്നുള്ള ഷെൽ വർഷമേറ്റ് ഇന്ത്യയുടെ അതിർത്തിയിലെ ഒരു വീടിനു കേടുപാട് സംഭവിച്ചു. ആക്രമണം രണ്ടു മണിക്കൂറോളം നീണ്ടെന്നാണ് റിപ്പോർട്ട്. ലോകം കൊറോണക്കെതിരെ പൊരുതുമ്പോൾ പാകിസ്ഥാൻ സൈന്യം തങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാൻ നോക്കുകയാണെന്നാണ് അതിർത്തിയിൽ താമസിക്കുന്നവരുടെ പരാതി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘനം നടത്തുകയാണ്. ഭീകരരെ നുഴഞ്ഞു കയറ്റാൻ വേണ്ടിയാണ് പാകിസ്ഥാൻ നിരന്തരം ഷെൽ വർഷം നടത്തുന്നതെന്നാണ് നിഗമനം. നുഴഞ്ഞുകയറ്റക്കാരെ ചെറുക്കാൻ ഇന്ത്യൻ സൈന്യം സദാ സന്നദ്ധമാണെന്ന് ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കി.
Discussion about this post