ശ്രീനഗർ : പാകിസ്താൻ കൊറോണ രോഗമുള്ള ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിനായി അയക്കുന്നുവെന്ന് റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നിന്നുള്ള കൊറോണ രോഗികളെയാണ് ഇന്ത്യയിലേക്ക് കടത്തിവിടുന്നത്. ഒരേസമയം പാകിസ്താനിലെ രോഗികളുടെ എണ്ണം കുറയ്ക്കുകയും ജമ്മു കശ്മീരിൽ കൊറോണ വൈറസ് വ്യാപിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.
പാകിസ്താനിൽ രോഗികളുടെ എണ്ണം മൂവായിരം കടന്നതായാണ് റിപ്പോർട്ട്. എന്നാൽ അനൗദ്യോഗികമായി ഇതിന്റെ ഇരട്ടിയിലധികമുണ്ടെന്നാണ് നിഗമനം. ഇതിൽ നല്ലൊരു പങ്ക് സിന്ധ് പ്രവിശ്യയിലാണ്. ഇവിടെയുള്ള ഇന്ത്യ വിരുദ്ധ ശക്തികളെയാണ് പാകിസ്താൻ ആയുധമാക്കുന്നത്. ഭീകരർക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇവരെ ഇന്ത്യയിലേക്ക് കയറ്റിവിടാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. ലഷ്കർ മേധാവി ഹാഫിസ് സയിദ് ഭീകരരെ റിക്രൂട്ട് ചെയ്യാൻ സിന്ധിൽ എത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റം ശക്തമാണ്. ഒൻപത് ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു. 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു. നിലവിലെ മോശം കാലാവസ്ഥ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടന്നുകയറാനാണ് ഭീകരർ ശ്രമിക്കുന്നത്. ഇതിനനുസരിച്ച് അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനവും നടത്തുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ പാക് സൈനിക ഓഫീസർമാരുൾപ്പെടെ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post