ന്യൂഡൽഹി : പ്രതിരോധ സേനകളുടെ തലവൻ ജനറൽ ബിപിൻ റാവത്ത് ഇന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുന്നു. മൂന്നേ സേനാ മേധാവികളും അദ്ദേഹത്തിനൊപ്പമുണ്ടാകും. അത്യസാധാരണ സാഹചര്യത്തിൽ മാത്രമാണ് മൂന്ന് സേനകളുടെ തലവന്മാരും പ്രതിരോധ സേന തലവനും പത്രസമ്മേളനം നടത്തുന്നത്.
രാജ്യത്തെ പ്രതിരോധ സേനകളെ ഇതുവരെ കോവിഡ് കാര്യമായി ബാധിച്ചിട്ടില്ല. സി.ആർ.പിഎഫ് ജവാന്മാരെ കൊവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഗുരുതരമായ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
രാജ്യം വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന സാഹചര്യത്തിൽ ജനങ്ങൾക്കും സർക്കാരിനുമൊപ്പം വൈറസിനെതിരെ സൈന്യവും പോരാടുമെന്ന് പ്രതിരോധ സേനാ തലവൻ ജനറൽ ബിപിൻ റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തുന്നതും ഭീകരരെ കയറ്റി വിടാൻ ശ്രമിക്കുന്നതും നിരന്തര ഏറ്റുമുട്ടൽ സൃഷ്ടിക്കുന്നുണ്ട്. ഈ മാസം മാത്രം മുപ്പതോളം ഭീകരരെയാണ് സൈന്യം വധിച്ചത്.
Discussion about this post