ശ്രീനഗർ: കൊവിഡ് വ്യാപനവും കാലാവസ്ഥാ മാറ്റങ്ങളും മുതലെടുത്ത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ഭീകരരുടെ നീക്കത്തിനെതിരെ ശക്തമായ നടപടിക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. വധിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നായ്കുവിന് പിന്നാലെ കണ്ടെത്തി വധിക്കേണ്ട ഭീകരരുടെ പട്ടിക സൈന്യം തയ്യാറാക്കി.
ജമ്മു കശ്മീരിൽ പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പുതിയ കമാന്‍ഡര്‍ ഡോ. സൈഫുള്ളയെന്ന ഗാസി ഹൈദര്‍ അഥവാ ഡോക്ടര്‍ സാഹിബ് എന്നയാളുള്പ്പെടെയുള്ള പത്ത് ഭീകരരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. മുഹമ്മദ് അഷ്റഫ് ഖാന് എന്ന അഷ്റഫ് മൗലവി, ജുനൈദ് സെഹ്റായ്, മോം അബ്ബാസ് ഷെയ്ക്ക്, സഹിദ് സര്‍ഗര്‍, ഷകൂര്‍, ഫൈസല്‍ ഭായ്, ഷെറാസ് അല്‍ ലോണ്‍, സലീം പാറൈ,ഒവൈസ് മല്ലിക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഭീകരർ.
കശ്മീരിലെ അവന്തിപൊരയിൽ കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് റിയാസ് നായ്കുവിനെ സൈന്യം വധിച്ചത്. നിലവില്‍ 64 കൊടും ഭീകരരെ സൈന്യം ഈ വർഷം ഇതുവരെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഓപ്പറേഷൻ ഓൾ ഔട്ട് വഴി നിരവധി ഭീകരരെ സൈന്യം നേരത്തെ വധിച്ചിരുന്നു. ജമ്മു കശ്മീരിലെ എപ്ലസ് പ്ലസ് കാറ്റഗറിയിലുള്ള മിക്ക ഭീകരരേയും സൈന്യം വധിച്ചിരുന്നു. ബുർഹാൻ വാനിക്ക് ശേഷം സദ്ദാം പാഡർ , അബു ദുജാന , സബ്സർ ഭട്ട് , റിയാസ് നായ്ക്കു തുടങ്ങിയ ഭീകരരാണ് സൈന്യത്തിന്റെ വെടിയേറ്റ് വീണത്. ഇതോടെ ഭീകര സംഘടനകളുടെ പ്രധാന നേതാക്കളാണ് ഇല്ലാതായത്.
Discussion about this post