മേഖലയിലെ വർദ്ധിച്ചു വരുന്ന ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യ ഗുവാഹത്തിയിൽ നിന്നും ഭൂട്ടാനിലെ ട്രാഷിഗാങ് വഴി അരുണാചൽ പ്രദേശിലെ തവാങിലേക്ക് റോഡ് നിർമ്മിക്കുന്നു. ഹിമാലയൻ സഞ്ചാരികളിൽ പലരും കണ്ടു എന്ന് അവകാശപ്പെട്ടിട്ടുള്ള, എന്നാൽ ഇന്നും ഒരു മിത്തായി തുടരുന്ന യതിയുടെ വാസസ്ഥാനം എന്നറിയപ്പെടുന്ന സാക്റ്റെങ് വന്യജീവി സങ്കേതത്തിനടുത്തു കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്.
ചൈനീസ് വൈറസ് ലോകമെമ്പാടും വ്യാപിപ്പിച്ച ശേഷം ചൈന അതുമായി അതിർത്തി പങ്കിടുന്ന സകല രാജ്യങ്ങളുടെയും സ്ഥലം പിടിച്ചടക്കാൻ ശ്രമിച്ചുവരുന്നുണ്ട്. അതിന്റെ ഭാഗമായി ഭൂട്ടാനിലെ സ്ഥലങ്ങളിൽ ഉന്നയിച്ച അവകാശവാദം കൂടുതൽ ശക്തമാക്കാൻ ചൈന നീക്കങ്ങൾ നടത്തിവരികയായിരുന്നു. ഇതിനൊരു തിരിച്ചടിയെന്ന നിലയ്ക്കാണ് ഇന്ത്യയുടെ റോഡ് നിർമ്മാണം. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് റോഡ് നിർമ്മാണച്ചുമതല. നിലവിൽ ഗുവാഹത്തിയിൽ നിന്ന് തവാങ് വരെ നാനൂറ്റമ്പതോളം കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ പുതിയ റോഡ് വരുമ്പോൾ അതിൽ നൂറ്റിനാൽപ്പതോളം കിലോമീറ്റർ ദൂരം കുറയും എന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. സൈന്യത്തിന് കൂടുതൽ എളുപ്പത്തിൽ തവാങ്ങിലേക്കെത്താനും ഇതുവഴി സാധിക്കും.
Discussion about this post