ലഡാക്ക് : ചൈനീസ് സൈന്യത്തെ ഞെട്ടിച്ച് സ്പെഷ്യൽ ഓപ്പറേഷൻ നടത്തി ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് ആക്രമണം നടത്താൻ കഴിയും വിധം ഉയർന്ന കുന്ന് ഇന്ത്യ അധീനതയിലാക്കി. ബഫർ സോണിലെ കുന്നാണ് ഇന്ത്യ പിടിച്ചെടുത്തത്. ഇവിടെ നിന്ന് വളരെ എളുപ്പം ചൈനീസ് സൈന്യത്തിന് നേർക്ക് ആക്രമണം നടത്താമെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 29 രാത്രിയോടെയായിരുന്നു ഓപ്പറേഷൻ. അതിർത്തിയിലെ സൈന്യത്തിനൊപ്പം വിന്യസിച്ച സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് കമാൻഡോകളാണ് ഓപ്പറേഷൻ നടത്തിയത്. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതിന് നൂറു മീറ്ററോളം അടുത്തുള്ള കുന്നിലാണ് സ്പെഷ്യൽ ഫോഴ്സ് നിലയുറപ്പിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ ഈ പ്രദേശത്ത് നിന്ന് മേഖലയിലെ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തെ കൃത്യമായി പ്രതിരോധിക്കാൻ കഴിയും.
പാംഗോംഗ് സോ തടാകത്തിനടുത്ത് നേരത്തെ ഉണ്ടായിരുന്ന സ്ഥിതി മാറ്റിമറിയ്ക്കാൻ ചൈനീസ് സൈന്യം ശ്രമിച്ചുവെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്. പ്രദേശത്തേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം മിന്നൽ ഓപ്പറേഷനിലൂടെ സ്പെഷ്യൽ കമാൻഡോകൾ തകർക്കുകയായിരുന്നു . ഇരുപത്തഞ്ചോളം ചൈനീസ് സൈനികരെ പിടികൂടിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്ത്യ നാലു കിലോമീറ്റർ തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയതായാണ് ചൈനീസ് സൈന്യത്തിന്റെ ആരോപണം.
Discussion about this post