ന്യൂഡൽഹി : ഗവേഷണ-വികസനപദ്ധതികൾക്ക് അനുവദിച്ചിട്ടുള്ള നീക്കിയിരിപ്പ് ഉയർത്താനും അത്തരം പദ്ധതികൾക്ക് മുൻതൂക്കം നൽകുവാനും ഉറച്ച് ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽസ് ലിമിറ്റഡ്. കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ചെയർമാൻ ആർ . മാധവനാണ് ആഭ്യന്തര ഉത്പാദനം കൂട്ടുവാൻ ഉതകുന്ന തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ കമ്പനിയുടെ വരുമാനത്തിന്റെ 6 ശതമാനം തുകയായ 1252 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഇത് കൂടാതെ 254 കോടി രൂപ അധിക കരുതൽ ധനമായി അനുവദിച്ചിട്ടുണ്ട്.
വിമാനങ്ങളായ എൽ.സി.എ തേജസ്, സുഖോയ് 30 എം.കെ.ഐ, ഡോർണിയർ 228, ഹോക്ക് ട്രെയിനർ, ഇന്റർമീഡിയറ്റ് ജെറ്റ് ട്രെയിനർ, ഹെലികോപ്റ്ററുകളായ ധ്രുവ്, രുദ്ര, എൽ.സി.എച്ച് തുടങ്ങിയവ ഇപ്പോൾ നിർമ്മിക്കുന്നതും ഭാരതീയ സേനകൾ ഉപയോഗിക്കുന്ന ചേതക്, ചീറ്റ, ലാൻസർ, ചീറ്റാ തുടങ്ങിയ ഹെലികോപ്റ്ററുകൾ നിർമ്മിച്ചിരുന്നതും എച്ച്.എ.എൽ ആണ്. അതിൽ തേജസ്, IJT, ധ്രുവ്, രുദ്ര, എൽ.സി.എച്ച് എന്നിവ ഭാരതീയമായി നിർമ്മിച്ചവയാണ്. ആത്മനിർഭർ ഭാരത് പദ്ധതി എച്ച്.എ.എല്ലിന് വൻ നേട്ടമുണ്ടാക്കുമെന്നും ആർ. മാധവൻ വ്യക്തമാക്കി.
Discussion about this post