പേപ്പറിൽ ശക്തമായ സൈന്യമാണ് ചൈനയുടേതെങ്കിലും പർവ്വത യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യം അതുല്യമാണെന്ന് യു.എസ് റിപ്പോർട്ട്. ഹോവാർഡ് കെന്നഡി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിലാണ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും വൈദഗ്ദ്ധ്യവും ചൈനയെക്കാൾ ഒരു പടി മുകളിൽ നിൽക്കുമെന്ന നിരീക്ഷണമുള്ളത്.
കടലാസിൽ ചൈന ശക്തമാണ്. ഇന്ത്യയെക്കാൾ പ്രതിരോധ ബഡ്ജറ്റ് ചൈനക്കാണ്. പക്ഷേ യഥാർത്ഥ യുദ്ധം വന്നാൽ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരേക്കാൾ കരുത്തും പരിചയസമ്പത്തും ഉള്ളവരാണ്. ഇന്ത്യൻ വ്യോമസേനയ്ക്ക് ചൈനീസ് വ്യോമസേനയേക്കാൽ അനുഭവ സമ്പത്തുമുണ്ട്. യുദ്ധത്തിന് അനുകൂലമായ സാഹചര്യവും ഇന്ത്യക്കാണുള്ളത്. അനുകൂലമായ വ്യോമതാവളങ്ങളും ഇന്ത്യയ്ക്കാണുള്ളത്.
യുദ്ധസാഹചര്യങ്ങൾ നേരിട്ട പരിചയ സമ്പത്തും ഇന്ത്യക്കാണ് കൂടുതൽ. 1979 ൽ വിയറ്റ്നാമിനോട് എതിരിട്ട് വിജയിക്കാൻ കഴിയാത്ത ചൈനയെ അപേക്ഷിച്ച് പാകിസ്താനോട് എല്ലാ യുദ്ധങ്ങളും ജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്. വലിയ തോതിൽ ഒരു യുദ്ധമുണ്ടായാൽ ചുറ്റും ശത്രുക്കളുള്ള ചൈനയ്ക്ക് സഹായിക്കാൻ ആരും ഉണ്ടാവുകയില്ല. പാകിസ്താന്റെ സഹായം കിട്ടുമെന്ന് വെച്ചാൽ ഇന്ത്യൻ സൈന്യം ആദ്യം തന്നെ അത് തകർക്കുമെന്നാണ് നിരീക്ഷണം. അമേരിക്ക ചൈനക്കെതിരെ നിലയുറപ്പിക്കുമെന്നതാണ് ചൈന നേരിടുന്ന മറ്റൊരു വെല്ലുവിളി.
Discussion about this post