ലഡാക്ക് : ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലെ ചൈനീസ് വ്യോമതാവളങ്ങളിൽ വൻതോതിൽ പോര്‍വിമാനങ്ങളും സൈനികരുടെ വിന്യസിക്കലും തുടരുന്നതായി റിപ്പോർട്ട്. ഇതോടൊപ്പം തന്നെ കരയിലും ആകാശത്തും സൈനികാഭ്യാസങ്ങളും നടക്കുന്നുണ്ട്. അതെ സമയം ഇന്ത്യയും സുസജ്ജമാണെന്നാണ് റിപ്പോർട്ട്. ഏതു സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ-ചൈന സംഘർഷത്തിന്റെ തുടക്കം മുതൽ കാഷ്ഗർ വിമാനത്താവളം വാർത്തകളിൽ സജീവമാണ്. ജൂണിൽ നിരീക്ഷിച്ചപ്പോൾ രണ്ട് എച്ച് -6 ബോംബറുകളാണ് കണ്ടിരുന്നത്. ആദ്യത്തെ രണ്ട് എച്ച് -6 വിമാനങ്ങളിൽ ലോഡ് ചെയ്തിരിക്കുന്നത് കെഡി -63 മിസൈലുകളാണെന്നാണ് കാഷ്ഗർ വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്.
അതേസമയം സമീപകാല സാറ്റ്ലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സ് (PLAAF) കൂടുതൽ ശക്തി വർധിപ്പിക്കുകയും പുതിയ വിന്യാസങ്ങൾ ദീർഘകാലത്തേക്കും മുൻപത്തേതിനേക്കാൾ കൂടുതൽ പ്രദേശത്തേക്കും വ്യാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എന്നാണ്.
Discussion about this post