ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 7) രാവിലെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
രണ്ട് അജ്ഞാത തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു കൂടുതല്‍ തെരച്ചിൽ നടക്കുകയാണ്. കൊല്ലപ്പെട്ട തീവ്രവാദികളുടെ ഐഡന്റിറ്റി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഏറ്റുമുട്ടിയ സ്ഥലത്ത് നിന്ന് സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്നും തീവ്രവാദികളുടെ മരണം സ്ഥിരീകരിച്ച ഐ.ജി.പി കശ്മീര്‍ പറഞ്ഞു. തീവ്രവാദികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന് സീ മീഡിയയോട് പറഞ്ഞു.
read also: ചൈനക്കെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള നാല് രാജ്യങ്ങളുടെ തന്ത്രപ്രധാന കൂടിക്കാഴ്ച , ചങ്കിടിപ്പോടെ ചൈന
അതേസമയം, ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയില്‍ ഗുലാം ഖാദിര്‍ എന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതാവിനെ അജ്ഞാത തീവ്രവാദികള്‍ ചൊവ്വാഴ്ച ആക്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ (പിഎസ്ഒ) സമയോചിതമായ ഇടപെടല്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിച്ചു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ആക്രമണത്തിനിടെ പരിക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അല്‍താഫ് വീരമൃത്യൂ വരിച്ചു. ഗുരുതരമായി പരിക്കേറ്റ തങ്ങളുടെ സഹപ്രവര്ത്തകന് സിടി അല്‍താഫ് (പിഎസ്ഒ) രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹം പ്രൊഫഷണലിസത്തിനും ധീരതയ്ക്കും ഒരു മാതൃക കാണിച്ചു. ഞങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തില്‍ വിശ്രമിക്കട്ടെ ”എന്ന് കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.
സെപ്റ്റംബര്‍ 27ന് അവന്തിപ്പോറ ജില്ലയിലെ സാംപോറയില് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
Discussion about this post