ശ്രീനഗര്‍: കീഴടങ്ങിയ ഭീകരവാദിയായ യുവാവിനെ അനുഭാവപൂര്‍വം സ്വീകരിക്കുന്ന സൈനികരുടെ വീഡിയോ വൈറല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭീകരവാദികളോടൊപ്പം ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവിനെ ബുദ്ഗാം ജില്ലയിലെ ഒരു ഭീകര വിരുദ്ധ ദൗത്യത്തിന് ഇടയ്ക്കാണ് സുരക്ഷാ സേന കണ്ടെത്തുന്നത്.20 മുതല്‍ 25 വയസ് വരെ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനോട് അപകടം ഒന്നും സംഭവിക്കില്ല എന്ന് ഒരു സൈനികന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘ആരും വെടിവയ്ക്കില്ല, നിനക്ക് ഒന്നും സംഭവിക്കില്ല മോനെ’- എന്നാണ് സൈനികന് ഭട്ടിനോട് പറയുന്നത്.
മേല്‍വസ്ത്രമില്ലാതെ ഒരു എ.കെ 47 മെഷീന് ഗണ്ണുമായി കീഴടങ്ങാന്‍ ഉദ്ദേശിച്ചുകൊണ്ട് തങ്ങള്‍ക്ക് മുന്‍പിലേക്ക് നടന്നടുക്കുന്ന യുവാവിനെ സൈനികര്‍ അനുഭാവപൂര്‍വം സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇയാള്‍ക്ക് അല്‍പ്പം വെള്ളം നല്‍കണമെന്ന് കൂടെയുള്ളവരോട് സൈനികന് പറയുന്നതും കേള്‍ക്കാം. ഒക്ടോബര്‍ പതിമൂന്നാം തീയതിയാണ് ജഹാംഗീറിനെ കാണാതായതെന്ന് ജി.ഒ.സി 15 കോര്‍പ്സ് ലെഫ്റ്റനന്റ് ജനറല്‍ ബി.എസ് രാജു അറിയിച്ചു.
The video of surrender of the Terrorist in today morning encounter in Budgam . pic.twitter.com/pkB0zVCcHN
— Alpha Wolf (@AlphaWo40963407) October 16, 2020
ജഹാംഗീറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അയാളുടെ കുടുംബം എന്നും അദ്ദേഹം അറിയിച്ചു. ജഹാംഗീര്‍ ഭട്ട് കീഴടങ്ങുമ്പോള്‍ ഇയാളുടെ അച്ഛനും അവിടെയുണ്ടായിരുന്നു.തന്റെ മകനെ രക്ഷപ്പെടുത്തിയ സൈനികരോട് ജഹാംഗീറിന്റെ അച്ഛന് നന്ദി പറയുന്ന വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. ‘ഇനി ഇവനെ ഭീകരവാദികളുടെ അടുത്തേക്ക് പോകാന്‍ അനുവദിക്കരുത്’ എന്നും ഇയാളുടെ അച്ഛന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.ഇയാള്‍ നന്ദിസൂചകമായി സൈനികരുടെ കാല്ക്കല് വീഴുന്നതും കാണാം.
#See the #Happiness & #Satisfaction on the Face of surrender Terrorist Father .today morning encounter in Budgam . During gunfight with 53 RR one terrorist surinder . Congratulations to our forces @ChinarcorpsIA @KashmirPolice @crpfindia @crpf_srinagar pic.twitter.com/ORgNidcwfk
— Sumit Chaudhary (@sumit0707) October 16, 2020
Discussion about this post