ന്യൂഡൽഹി: ഇന്ത്യയും അമേരിയ്ക്കയും തമ്മിലുള്ള ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോ- ഓപ്പറേഷന് കരാറില്‍ (BECA) അടുത്ത ആഴ്ച ഒപ്പുവെക്കും. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതും സാങ്കേതികവിദ്യ ലഭ്യമാക്കുന്നതും സംബന്ധിച്ചാണ് കരാര്‍. 2016 ലും 2018 ലും യഥാക്രമം ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം അടക്കമുള്ള കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പ് വച്ചിരുന്നു. ഇതിന് തുടര്‍ച്ചയായുള്ള മൂന്നാമത്തെ അടിസ്ഥാന കരാറാണിത്.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയുടെ അത്യാധുനിക ഇനങ്ങളാകും ഇതോടെ ഇന്ത്യയ്ക്ക് ലഭിയ്ക്കുന്നത്. ഇസ്രയേലും അമേരിക്കയുമെല്ലാം നിലവില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ഈമാസം അവസാനത്തോടെ ഡ്രോണുകള്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇറാനിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ഉപയോഗിക്കുന്ന ഹ്വാക് ഡ്രോണുകളാണ് അമേരിക്ക നല്‍കുന്നത്.
മുപ്പതിനായിരം അടിവരെ പറന്ന് ശത്രുകേന്ദ്രങ്ങളില്‍ മിസൈല്‍ തൊടുക്കാന്‍ കഴിയുന്നവയാണ് ഇവ.ഇന്ത്യ- അമേരിയ്ക്ക പ്രതിരോധ വിദേശ മന്ത്രാലയങ്ങളുടെ ചര്‍ച്ചകള്‍ 26, 27 തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആയുധ കരാറുകളിലും ഈ ദിവസങ്ങളില്‍ ഒപ്പുവച്ചേക്കും. ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന് കരാറുകളുടെ (BECA) ഭാഗമായിരിയ്ക്കും ഉടമ്പടി. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയുടെ അത്യാധുനിക പതിപ്പ് ഇതോടെ ഇന്ത്യയ്ക്ക് അമേരിയ്ക്ക കൈമാറും.
read also: ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ നാവികസേന ലഡാക്കിലെത്തും
നാവികസേന അടുത്തിടെ അമേരിക്കന്‍ എംഎച്ച് 60 റോമിയോ അന്തര്‍വാഹിനി , മള്‍ട്ടിറോള്‍ ചോപ്പറുകളും തെരഞ്ഞെടുത്തിരുന്നു. ഇവയുടെ കരാര്‍ നടപടികളും പൂര്‍ത്തിയാകും. ആയുധങ്ങള്‍ അടക്കമുള്ള ഇറക്കുമതി ചെയ്യുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ കൈമാറ്റവും കരാറിന്റെ ഭാഗമായി ഉണ്ടാകും. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് അമേരിയ്ക്കയുമായുള്ള ഈ ഉടമ്പടി.യു.എസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post