ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സേനാ പിന്മാറ്റത്തെ കുറിച്ച് തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സേനാ പിന്മാറ്റം സുഗമമായി നടക്കാന്‍ എട്ടാം റൗണ്ട് സൈനിക- ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണ് ഇന്ത്യ. അതേസമയം പാങ്ഗോംഗ് ത്സോ യിലെ ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്വച്ച നിബന്ധനകളെ സൈന്യം തളളിക്കളഞ്ഞിട്ടുണ്ട്. ഫിംഗര്‍ 3 വരെയുളള ഭാഗം ഇന്ത്യയും ഫിംഗര്‍ 5 വരെയുളള ഭാഗത്ത് ചൈനയും പട്രോളിംഗ് നടത്താനും ഫിംഗര്‍ 4 അക്സായ് ചിന്നില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ചൈനയുടെ വാദം.
സംഘര്‍ഷ സാദ്ധ്യത ലഘൂകരിക്കാനും സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറി പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുന്‍പേ അറിയിച്ചതാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയ്ക്കും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ശേഷമാകാം ഈ ചര്‍ച്ചയെന്നാണ് ഇന്ത്യ കരുതുന്നത്.5800 മീറ്റര്‍ ഉയരത്തിലുളള ഫിംഗര്‍ 4 മുതല്‍ 8 വരെയുളള ഭാഗത്ത് ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്ന പതിവുണ്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖ കടന്ന് പോകുന്നത് ഫിംഗര്‍ 4ലൂടെയാണെന്നാണ് ചൈനീസ് വാദം. എന്നാല്‍ ഇന്ത്യ ഇത് ഫിംഗര്‍ 8ലൂടെയാണെന്ന് ഉറപ്പിച്ച് പറയുന്നു.
read also: ശത്രു കപ്പലുകളെ ലക്ഷ്യം തെറ്റാതെ തരിപ്പണമാക്കുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ച് രാജ്യം
ഫിംഗര്‍ 4ലേക്ക് ചൈന റോഡ് നിര്‍മ്മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഫിംഗര്‍ 4ലേക്ക് ഇപ്പോഴും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. പാങ്ഗോംഗ് ത്സോയുടെ തെക്കേ ഭാഗത്തുളള റെസാംഗ് ലാ- റെചിന്‍ ലാ റിഡ്ജ് രേഖ ഭാഗത്ത് നിന്നും ഇന്ത്യ സേനയെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം എന്നാല്‍ ഇന്ത്യ ഈ ആവശ്യം ഇപ്പോഴും ചെവികൊണ്ടിട്ടില്ല.മുന്‍പ് മേയ് 5നും 6നും പാങ്ഗോംഗ് ത്സോയിലുണ്ടായ സംഘര്‍ഷത്തില്‍ ആണി തറച്ച വടികളും കമ്ബുമുപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തിന് നേരെ ചൈന ആക്രമിച്ചിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി ചൈനീസ് സൈനികര്‍ക്കും ജീവന് നഷ്ടമായി.
Discussion about this post