ഇന്ത്യയുടെ അഭിമാനമായി മാറിയ ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര , എന്നാൽ ഇതിനൊപ്പം ഇന്ത്യൻ സൈന്യത്തിനും അഭിമാനമാണ് ഈ യുവ കായിക താരം .
ഇന്ത്യൻ ആർമിയിലെ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ച് പലർക്കും വളരെ കുറച്ച് മാത്രമേ അറിയൂ. 2106ലാണ് നീരജ് സ്പോര്‍ട്സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായും , നായിബ് സുബേദാറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു . 2016-ൽ ആർമിയുടെ ഏറ്റവും പഴയ റൈഫിൾ റെജിമെന്റുകളിലൊന്നായ 4 രജ്പുതാന റൈഫിൾസിനു കീഴിലാണ് അദ്ദേഹം ചേർന്നത് . 20 വർഷത്തെ സേവനത്തിന് ശേഷം ജെസിഒമാർ എത്തുന്ന റാങ്കാണ് നായിബ് സുബേദാർ. ഏഷ്യൻ ഗെയിംസ് പ്രകടനത്തിന് ശേഷം ചോപ്രയ്ക്ക് സ്ഥാനക്കയറ്റവും ലഭിച്ചു, നിലവിൽ ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര കരസേനയില്‍ സുബേദാറാണ്
സൈന്യത്തിൽ ചേർന്നതിന് ശേഷം ‘മിഷൻ ഒളിമ്പിക്സ് വിംഗിലും’ പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലും ചോപ്രയെ പരിശീലനത്തിനായി തിരഞ്ഞെടുത്തു. ദേശീയ അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനായി 11 കായിക ഇനങ്ങളിൽ വൈദഗ്ധ്യമുള്ള കായികതാരങ്ങളെ തിരിച്ചറിയുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാമാണ് ഇന്ത്യൻ ആർമിയുടെ മിഷൻ ഒളിമ്പിക്സ് വിംഗ്.
ഓഗസ്റ്റ് 7 ന്, ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ 87.58 മീറ്റർ റെക്കോഡ് ദൂരവുമായി ചോപ്ര സ്വർണം നേടിയപ്പോൾ അത്ലറ്റിക്സ് ഇനത്തിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി. സുബേദാർ ചോപ്രയുടെ വിജയത്തോടെ, മിഷൻ ഒളിമ്പിക്സ് വിംഗിന്റെ കഠിനാധ്വാനവും അർപ്പണബോധവും രാജ്യത്ത് ശ്രദ്ധ നേടി
2018-ൽ, നീരജ് ചോപ്രയ്ക്ക് കായിക മികവിന് അർജുന അവാർഡും 2020-ൽ വിശിഷ്ട സേവാ മെഡലും നൽകി രാജ്യം ആദരിച്ചു . ഒളിമ്പിക്സിലെ പ്രകടനത്തിന് ചോപ്രയ്ക്ക് മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡും ലഭിച്ചു.
Discussion about this post