ന്യൂഡൽഹി : ഒഡീഷ തീരത്ത് നിന്ന് ലംബമായി വിക്ഷേപിച്ച ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണം വിജയം . ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഈ വ്യോമ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റർ ദൂരത്തിൽ ലക്ഷ്യം ഭേദിക്കാനാകും . നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായാണ് പുതിയ മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്തത്
വ്യോമഭീഷണി നേരിടാൻ പാകത്തിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് ഈ മിസൈൽ . ഈ വർഷം ഫെബ്രുവരിയിലായിരുന്നു മിസൈലിന്റെ ആദ്യ രണ്ട് വിക്ഷേപണങ്ങൾ . രണ്ട് വിക്ഷേപണങ്ങളും കന്നി ലോഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു . നാവിക കപ്പലുകളുമായി സംയോജിപ്പിച്ച് കഴിഞ്ഞാൽ, മിസൈൽ ഒരു ഫോഴ്സ് മൾട്ടിപ്ലയർ ആയി പ്രവർത്തിക്കുകയും , ക്ലോസ് റേഞ്ച് ടാർഗെറ്റുകൾക്കെതിരെയും സമുദ്രത്തിലെ മറ്റ് ലക്ഷ്യങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധം സൃഷ്ടിക്കും .
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറി (ഡിആർഡിഎൽ), റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എൻജിനീയർമാർ), റിസർച്ച് സെന്റർ ഇമാറാത്ത് (ആർസിഐ) എന്നീ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്.
Discussion about this post