നീലഗിരി: ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു.ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്തിനും പുറമെ. സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ 14 പേര് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു
സംയുക്ത സൈനിക മേധാവി ഉൾപ്പെടെ മൂന്ന് പേർ 80 ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്. അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. രാജ്യം മുഴുവൻ ബിപിൻ റാവത്തിന്റെയും ചികിത്സയിൽ തുടരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും സുഖപ്രാപ്തിക്ക് വേണ്ടി പ്രാർത്ഥനയിലാണ്
ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദെര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍.
പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനിടെ പകർത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ വാർത്താ ഏജൻസി പുറത്തുവിട്ടു. പ്രദേശവാസികളാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തു
Discussion about this post