ശ്രീനഗർ : പാക് ഭീകരൻ അബു സറാറിനെ വധിച്ച് ഇന്ത്യൻ സൈന്യം . ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരൻകോട്ട് സബ് ഡിവിഷനിലെ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു സറാർ കൊല്ലപ്പെട്ടത് .
എകെ 47 റൈഫിൾ, മാഗസീനും , ഹാൻഡ് ഗ്രനേഡും മറ്റ് വസ്തുക്കളും കണ്ടെടുത്തതായി കരസേനാ വക്താവ് സ്ഥിരീകരിച്ചു. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാ സേന സ്ഥലത്തേക്ക് അടുക്കുമ്പോൾ, “സേനയ്ക്ക് നേരെ വെടിവയ്പ്പ് നടത്തി രക്ഷപ്പെടാൻ അബു സറാർ ശ്രമിച്ചു, പക്ഷേ സൈന്യത്തിന്റെ തിരിച്ചടിയിൽ അബു സറാർ കൊല്ലപ്പെടുകയായിരുന്നു . കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് സുരക്ഷാ സേന കണ്ടെടുത്തു . കശ്മീരിലെ ഇയാളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സൈന്യത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്തെ വനത്തിലാണ് ഇയാള്‍ ഒളിച്ചുകഴിഞ്ഞിരുന്നതെന്നാണ് കരുതുന്നത്. പ്രദേശവാസികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനീക്കമുണ്ടായത്.
കഴിഞ്ഞ കുറേക്കാലം പൂഞ്ച് മേഖലയിൽ ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അബു സറാർ . ഭീകരന്റെ കൊലപാതകം വലിയ വിജയമാണെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു . കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരവാദിയാണ് അബു സറാർ
Discussion about this post