കോയമ്പത്തൂർ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ തകർന്ന് വീണ നഞ്ചപ്പസത്രം മേഖലയെ ദത്തെടുത്ത് ഇന്ത്യൻ വ്യോമസേന . ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 യാത്രക്കാരിൽ 13 പേരും മരണപ്പെട്ടിരുന്നു . എന്നാൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് ഇതിൽ നിന്ന് രക്ഷപെട്ടത് . അപകട സമയത്ത് രക്ഷാപ്രവർത്തനത്തിന് സഹായിച്ച നാട്ടുകാരോട് ഇന്ത്യൻ സൈന്യം നന്ദി അറിയിച്ചു . സൈനികർക്കും , അവരുടെ കുടുംബാംഗങ്ങൾക്കും ഗ്രാമവാസികൾ ദൈവത്തെപ്പോലെയാണെന്നും സൈന്യം പറഞ്ഞു.
“നിങ്ങളിൽ പലരും സഹായിച്ചു.പോലീസും പട്ടാളവും പറഞ്ഞു, പക്ഷേ ഗ്രാമവാസികളുടെ ആ സഹായത്തിന് അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇന്നും ജീവനോടെയുണ്ട് . അദ്ദേഹം അവിടെ (ജീവനോടെ) ഉണ്ടെങ്കിൽ അതിനു നിങ്ങളാണ് കാരണം,നന്ദി ” ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫീസർ ലഫ്.ജനറൽ എ അരുൺ അറിയിച്ചു .
രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് തന്റെ ജീവനുവേണ്ടി ‘പോരാട്ടം’ നടത്തുകയാണെന്നും, ജീവനോടെ അദ്ദേഹത്തെ കണ്ടെത്താൻ സഹായിച്ചതിന് അവരോട് നന്ദിയുണ്ടെന്നും അരുൺ പറഞ്ഞു. ഒത്തുചേരലുകൾക്കും ചടങ്ങുകൾക്കുമായി ഗ്രാമത്തിൽ കെട്ടിടം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗ്രാമത്തിലുള്ളവർക്ക് ധാരാളം ഉപഹാരങ്ങളും നൽകിയാണ് സേന ഉദ്യോഗസ്ഥർ മടങ്ങിയത്. പുതപ്പുകൾ, സോളാർ എമർജൻസി ലൈറ്റുകൾ, റേഷൻ തുടങ്ങിയവ വിതരണം ചെയ്തു. അപകടം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ച കൃഷ്ണസാമിക്കും ചന്ദ്രകുമാറിനും 5000 രൂപ വീതം കൈമാറുകയും ചെയ്തു.
തീ അണയ്ക്കുന്നതിനും , ഉദ്യോഗസ്ഥരെ ആശുപത്രികളിലേയ്ക്ക് കൊണ്ടുപോകാനും സഹായിക്കുന്നതിന് ഗ്രാമവാസികൾ അവരുടെ വീട്ടുപകരണങ്ങൾ പോലും കൊണ്ടുവന്നു. എല്ലാ മാസവും സൈന്യം അവിടെ ഹെൽത്ത് ക്യാമ്പുകൾ നടത്തുമെന്നും അരുൺ ഗ്രാമവാസികൾക്ക് ഉറപ്പുനൽകി . മാത്രമല്ല സൗജന്യ കൺസൾട്ടേഷനായി വെല്ലിംഗ്ടണിലെ സൈനിക ആശുപത്രി അവർക്ക് സന്ദർശിക്കാമെന്നും അറിയിച്ചു.
രക്ഷാപ്രവർത്തനത്തിൽ പങ്കുവഹിച്ച തമിഴ്നാട് സർക്കാരിനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർക്കും ലെഫ്റ്റനന്റ് ജനറൽ നന്ദി പറഞ്ഞു.
സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിരുനു. നഞ്ചപ്പസത്രത്തിന് ബിപിൻ റാവത്തിന്റെ പേര് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post