പാകിസ്ഥാന്റെ മിസൈലുകൾക്ക് ഇന്ത്യയെ ആക്രമിച്ചവരുടെ പേരുകൾ നൽകിയതിനെ വിമർശിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് . 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ‘സ്വർണിം വിജയ് പർവ്’ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യയെ ആക്രമിച്ച ക്രൂരമാരും, ആക്രമണകാരികളായ ഗസ്നവി, അബ്ദാലി എന്നിവരുടെ പേരുകളാണ് പാക്കിസ്ഥാന്റെ മിസൈലുകൾക്ക് നൽകിയിരിക്കുന്നതെന്ന് രാജ്നാഥ്സിംഗ് പറഞ്ഞു. .
ഈ അധിനിവേശക്കാർ പാകിസ്ഥാനിൽ താമസിക്കുന്ന ആളുകളെയും ആക്രമിച്ചതായി ആരെങ്കിലും പാകിസ്ഥാൻ സർക്കാരിനോട് ഒന്ന് പറയണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു .ഇന്ത്യ മിസൈലുകൾക്ക് ആകാശ് , പൃഥ്വി, അഗ്നി എന്നീ പേരുകൾ നൽകുമ്പോഴാണ് പാകിസ്താൻ ഇത്തരത്തിൽ ആക്രമണകാരികളുടെ പേരുകൾ മിസൈലുകൾക്ക് നൽകുന്നത് .
പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബാലസ്റ്റിക് മിസൈലാണ് ഷഹീൻ -3. ഇതു കൂടാതെ ഗോരി, ബാബർ തുടങ്ങിയ പേരുകളിലും പാകിസ്ഥാനു മിസൈലുകളുണ്ട് . അതേ സമയം രാജ്നാഥ് സിംഗിന്റെ അഭിപ്രായത്തെ എതിർത്ത് പാകിസ്ഥാൻ രംഗത്ത് വന്നു.ഇന്ത്യൻ പ്രതിരോധ മന്ത്രി നടത്തിയ അനാവശ്യവും പ്രകോപനപരവുമായ പരാമർശങ്ങളെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു. പാകിസ്ഥാനെതിരെ പ്രതിരോധ മന്ത്രി ഭീഷണി മുഴക്കുന്നു.
തെറ്റായ പ്രവണതകളിൽ നിന്ന്” നിന്ന് വിട്ടുനിൽക്കണം. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി പാകിസ്ഥാനെ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണം . ഇന്ത്യയുടെ “ആക്രമണാത്മക” പ്രസ്താവനകളെ തടയാൻ പാകിസ്ഥാൻ പ്രാപ്തരാണെന്നും പാക് വിദേശകാര്യ വക്താവ് പറഞ്ഞു.
Discussion about this post