ശ്രീനഗർ : കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശരാശരി നാൽപ്പതോളം സാധാരണക്കാർ കശ്മീരിൽ കൊല്ലപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് . ചില സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണങ്ങൾക്കിടയിലും, നിരവധി കുടിയേറ്റ തൊഴിലാളികൾ കശ്മീർ താഴ്വരയിൽ തുടരുന്നുണ്ടായിരുന്നുവെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
കഠിനമായ ശൈത്യകാലം ആരംഭിച്ചതോടെയാണ് ഇത്തരം കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയത് . ഇത് എല്ലാവർഷവും നടക്കാറുണ്ട്. കൂടാതെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരിലെ വിനോദ സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട് .
ശക്തമായ സുരക്ഷയും രഹസ്യാന്വേഷണ ഗ്രിഡും കശ്മീരിൽ നിലവിലുണ്ട്. പകലും രാത്രിയും പ്രദേശത്ത് സൈനിക സാന്നിദ്ധ്യമുണ്ട് . പട്രോളിംഗും തീവ്രവാദികൾക്കെതിരെ സജീവമായ ഓപ്പറേഷനുകളും മുടങ്ങാതെ നടക്കുന്നു. കൂടാതെ, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post