പുത്തൻ തലമുറ ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നി-പി (പ്രൈം) വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ഡോ.എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം . ആണവ ശേഷിയുള്ള തന്ത്രപ്രധാന മിസൈലായ അഗ്നി പ്രൈമിൽ ധാരാളം പുതിയ സവിശേഷതകൾ ഉണ്ട്. മിസൈൽ പരീക്ഷണം അതിന്റെ എല്ലാ ദൗത്യ ലക്ഷ്യങ്ങളും കൃത്യതയോടെ നിറവേറ്റിയതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി.
ഈ വർഷം ജൂൺ 28 ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണവശേഷിയുള്ള അഗ്നി-പി ആദ്യമായി വിജയകരമായി പരീക്ഷിച്ചിരുന്നു . അഗ്നി സീരീസിലെ ആറാമത് മിസൈലാണ് അഗ്നി പ്രൈം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്നതാണ് മറ്റൊരു പ്രത്യേകത . മാത്രമല്ല വിക്ഷേപിക്കുന്നതിന് ആവശ്യമായ സമയവും കുറവാണെന്ന് ഡിആർഡിഒ ഉദ്യോഗസ്ഥർ പറഞ്ഞു.അഗ്നി III ന്റെ പകുതി ഭാരമുണ്ട് അഗ്നി-പിയ്ക്ക് . ഇന്തോ-പസഫിക്കിലെ ശത്രു യുദ്ധക്കപ്പലുകളെ ലക്ഷ്യമിടാൻ പുതിയ അഗ്നി പി ഉപയോഗിക്കാം.
Discussion about this post