പാരീസ് : റഫേലിനു പിന്നാലെ കൂറ്റൻ ആണവോർജ്ജ അന്തർവാഹിനി ഇന്ത്യക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ച് ഫ്രാൻസ് . ബാരാക്കുഡ ആണവ അന്തർവാഹിനി ഇന്ത്യയ്ക്ക് നൽകി പ്രതിരോധ ബന്ധം ശക്തമാക്കാനാണ് ഫ്രാൻസ് ഒരുങ്ങുന്നത് .
ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയുടെ ഡിസംബർ 17, 18 തീയതികളിലെ ഇന്ത്യാ സന്ദർശന വേളയിൽ ബാരാക്കുഡ ആണവ അന്തർവാഹിനിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നാണ് സൂചന . ഇന്ത്യയ്ക്കുള്ള സൈനിക സാമഗ്രികളുടെ കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണിത്.
ഇന്ത്യൻ നാവികസേനയ്ക്ക് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ശക്തമായ പ്രതിരോധം ഉയർത്താനും , ഇന്തോ-പസഫിക് മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാനും ഇതു വഴി കഴിയും. ആണവ അന്തർവാഹിനി സാങ്കേതികവിദ്യയിലെ എറ്റവും കരുത്തുള്ള ഒന്നായാണ് ബാരാക്കുഡ കണക്കാക്കപ്പെടുന്നത് .ബരാക്കുഡ ക്ലാസ് അന്തർവാഹിനി ആണവശക്തിയുള്ളതാണ്, എന്നാൽ അത് ആണവായുധമല്ല. ബാരാക്കുഡയ്ക്ക് 1,000 കിലോമീറ്റർ ദൂരമുള്ള സ്കാൽപ്പ് നേവൽ ക്രൂയിസ് മിസൈലിനൊപ്പം ശക്തമായ ആക്രമണ ശേഷിയുണ്ട്.
ഇതാദ്യമായാണ് ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പൽ സാങ്കേതികവിദ്യ ഫ്രാൻസ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. മുൻകാലങ്ങളിൽ, റഷ്യയും പഴയ സോവിയറ്റ് യൂണിയനും രണ്ട് തവണ ഇന്ത്യയ്ക്ക് ആണവോർജ്ജമുള്ള ആക്രമണ അന്തർവാഹിനികൾ പാട്ടത്തിന് നൽകിയിട്ടുണ്ട്.
Discussion about this post