ശ്രീനഗർ : ഇന്ത്യൻ സൈന്യത്തിന്റെ എതിർപ്പിനെത്തുടർന്ന് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള നിർമാണ പ്രവർത്തങ്ങൾ പാകിസ്താൻ അതിർത്തി സേന നിർത്തിവച്ചതായി റിപ്പോർട്ട്.
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ടീറ്റ്വാൾ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് റേഞ്ചേഴ്സ് നിർമ്മാണം ആരംഭിക്കുന്ന കാര്യം ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു . , ഈ പ്രവർത്തനം പരസ്പര കരാറുകൾക്കും യഥാർത്ഥ അതിർത്തിയിൽ തൽസ്ഥിതി നിലനിർത്തുന്നതിനുള്ള ധാരണയ്ക്കും വിരുദ്ധമാണ്. ഇന്ത്യയെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു നിർമ്മാണങ്ങൾ
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് റേഞ്ചേഴ്സിന്റെ ‘അസ്വാഭാവിക നിർമ്മാണ പ്രവർത്തനം’ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം അതിനെ ശക്തമായി എതിർത്തു . “ഇന്ത്യൻ സൈന്യം അതൃപ്തി അറിയിക്കുകയും , ‘അനാവശ്യമായ നിർമ്മാണം’ നിർത്താൻ പാക് റേഞ്ചേഴ്സിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതിർത്തിയിൽ നിന്ന് 500 മീറ്റർ പരിധിയിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ . എതിർപ്പ് ശക്തമായതോടെ പാകിസ്താൻ റേഞ്ചേഴ്സ് നിർമ്മാണം നിർത്തി വച്ചു. പൊതു ധാരണ ഇല്ലാതെ ഇന്ത്യക്കാർക്കോ പാകിസ്താനികൾക്കോ 500 മീറ്റർ പരിധിക്കുള്ളിൽ ഒരു തരത്തിലുള്ള നിർമ്മാണവും ചെയ്യാൻ അനുവാദമില്ല,” സൈനിക വൃത്തങ്ങൾ പറഞ്ഞു.
വിഭജനരേഖയോട് ചേർന്ന് പാകിസ്താൻ എന്താണ് നിർമ്മിക്കാൻ തുടങ്ങിയതെന്ന് വ്യക്തമായിട്ടില്ല . അതേസമയം, ഇന്ത്യൻ ആർമിയുടെ ശ്രീനഗർ ആസ്ഥാനമായുള്ള 15 കോറിന്റെ കമാൻഡർ ജനറൽ ഡിപി പാണ്ഡെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ച് ജമ്മു കശ്മീരിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു
Discussion about this post