ബാലസോർ ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രളയ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം. ഒഡീഷ തീരത്ത് ബാലസോറിൽ നിന്നാണ് ഹ്രസ്വദൂര, സർഫസ് ടു സർഫസ് മിസൈലിന്റെ പരീക്ഷണം നടന്നത് .ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ നിന്നുള്ള പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനമാക്കിയാണ് ഈ മിസൈൽ പ്രവർത്തിക്കുന്നത് .
പ്രളയ് ഒരു അർദ്ധ ബാലിസ്റ്റിക് ഉപരിതല മിസൈലാണ്. ഇന്റർസെപ്റ്റർ മിസൈലുകളെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് അത്യാധുനിക മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. ഒരു നിശ്ചിത പരിധി മിഡ് എയർ കവർ ചെയ്ത ശേഷം പാത മാറ്റാനുള്ള കഴിവുമുണ്ട് – ഡി ആർ ഡി ഒ വൃത്തങ്ങൾ പറഞ്ഞു .ഈ മിസൈലിന് 150 മുതൽ 500 കിലോമീറ്റർ വരെ ദൂരത്തിലുളള ലക്ഷ്യസ്ഥാനങ്ങൾ തകർത്ത് തരിപ്പണമാക്കാനാകും. 500 മുതൽ 1000 കിലോ വരെ പേലോഡ് ശേഷിയുമുണ്ട്. മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയ ഡി ആർ ഡി ഒയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
Discussion about this post