ശ്രീനഗർ : ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് പേരെ സംയുക്ത സൈനിക സംഘം അറസ്റ്റ് ചെയ്തു . രാഷ്ട്രീയ റൈഫിൾസും 79 ബറ്റാലിയൻ സിആർപിഎഫും ചേർന്ന് സെൻട്രൽ കശ്മീരിലെ ബഡ്ഗാം ജില്ലയിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത് .
മുഹമ്മദ് ഷാഫി ഗനായ് , സഹൂർ അഹമ്മദ് ചോപ്പൻ പിടിയിലായത് .ബുദ്ഗാം ജില്ലയിലെ മാഗം പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും ലഷ്കർ ഇ ടി കമാൻഡർമാരുമായി ബന്ധപ്പെട്ടിരുന്നതായും കവൂസ, റസ്വെൻ, റാത്സുൻ, മഴമ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ലഷ്കർ തീവ്രവാദികൾക്ക് സാമ്പത്തികം, പാർപ്പിടം, ഗതാഗതം എന്നിവ സജ്ജമാക്കി നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി . സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു .
Discussion about this post