ശ്രീനഗർ ; ദക്ഷിണ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി കൊല്ലപ്പെട്ടു . അനന്ത്നാഗ് ജില്ലയിലെ അർവാനി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് . സെഹ്പോറ കുൽഗം സ്വദേശി ബഷീർ അഹമ്മദ് സെയുടെ മകൻ ഷഹ്സാദ് അഹമ്മദ് സെഹ് ആണ് കൊല്ലപ്പെട്ടത്
ബിജ്ബെഹര അനന്ത്നാഗിലെ മോമിൻഹാൾ അർവാനി ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്.
തിരച്ചിൽ നടത്തുന്നതിനിടെ, ഭീകരന്റെ സാന്നിധ്യം ബോധ്യപ്പെട്ടതോടെ കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടു . എന്നാൽ, കീഴടങ്ങാനുള്ള അവസരങ്ങൾ ഭീകരൻ നിരസിക്കുകയും പകരം സംയുക്ത സംഘത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു, . തുടർന്ന് സൈന്യം തിരിച്ചടിയ്ക്കുകയായിരുന്നു.
പോലീസ് രേഖകൾ പ്രകാരം, കൊല്ലപ്പെട്ട ഭീകരൻ നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളയാളാണ് കൂടാതെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.
ചാന്ദ്പോര കനേൽവൻ അനന്ത്നാഗിലെ പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് ഭട്ട് , പോര കുൽഗാമിൽ 3 ബിജെപി പ്രവർത്തകർ , ലാൽ-ചൗക്ക് അനന്ത്നാഗിൽ ബിജെപി സർപഞ്ചും ഭാര്യയും കൊല്ലപ്പെട്ടതിലും ഷഹ്സാദിനു പങ്കുണ്ട് .
സഗാം കോക്കർനാഗിൽ വെച്ച് ഡിഡിസി സ്ഥാനാർത്ഥി അനീസ് ഉൾ ഇസ്ലാം ഗനിയെ ആക്രമിച്ചതിലും , കുൽഗാമിലെ ഖുദ്വാനി ഏരിയയിലെ ഷാമിസ്പോറ ക്രോസിംഗിൽ കോൺസ്റ്റബിളിൽ നിന്ന് ആയുധം തട്ടിയെടുത്തതിലും ഇയാൾ പങ്കാളിയായിരുന്നു.
ഇയാളുടെ പക്കൽ നിന്ന് എകെ 47 റൈഫിൾ, വെടിയുണ്ടകൾ , ഗ്രനേഡ് എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
Discussion about this post