ആയുധങ്ങൾ വഹിച്ച ചൈനീസ് അന്തർവാഹിനി മ്യാൻമറിലെത്തിയതായി റിപ്പോർട്ട് . മലാക്ക കടലിടുക്ക് വഴി ആൻഡമാൻ വഴിയാണ് അന്തർവാഹിനി മ്യാൻമറിലെത്തിയത് . വടക്കുകിഴക്കൻ വിമതരെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സൂചന.
ഡിസംബർ 20 ന് ഇതേ അന്തർവാഹിനി ഇന്തോനേഷ്യയ്ക്ക് സമീപമുള്ള മലാക്ക കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . അന്തർവാഹിനിയിൽ ചുവന്ന ചൈനീസ് പതാകയും ഉണ്ട്. ചൈനീസ് അന്തർവാഹിനിയുടെ സംരക്ഷണത്തിനായി മ്യാൻമർ യുദ്ധക്കപ്പൽ വിന്യസിച്ചതായും പറയപ്പെടുന്നു.
‘ഇത് മിംഗ് ക്ലാസിന്റെ ടൈപ്പ് -35 അന്തർവാഹിനിയാണ്. ഒരുപക്ഷേ മ്യാൻമർ നാവികസേനയിലേക്ക് അയച്ചതാകാം , മുങ്ങിക്കപ്പൽ കാര്യ വിദഗ്ധൻ എച്ച്ഐ സാറ്റൺ ട്വീറ്റ് ചെയ്തു, .’ മ്യാൻമറിന്റെ നാവികസേനയ്ക്ക് തങ്ങളുടെ അന്തർവാഹിനി വിൽക്കാൻ ചൈന ശ്രമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
അടുത്തിടെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി മ്യാൻമർ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയത് . അതിനു പിന്നാലെ മ്യാൻമറും ചൈനീസ് സൈന്യവും തമ്മിലുള്ള അടുപ്പം ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കാനിടയാക്കിയേക്കും . വടക്കുകിഴക്കൻ മേഖലയിലെ തീവ്രവാദികളെ അടിച്ചമർത്താൻ ഇന്ത്യ മ്യാന്മാറിലെ സൈനിക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇപ്പോൾ ചൈനയുടെ കൂട്ട് തേടിയത് പരസ്യമായി ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാന ലംഘനമാണെന്നും പറയപ്പെടുന്നു.
Discussion about this post