ഐഎൻഎസ് സുദർശിനി ഇറാൻ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്ക് അയച്ച് ഇന്ത്യൻ നാവികസേന . സൗഹൃദ നാവിക സേനകളുമായി ഉഭയകക്ഷി സമുദ്ര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നാവികസേന പരിശീലന കപ്പൽ ഗൾഫ് മേഖലയിലേക്ക് അയച്ചത് .
റോയൽ ഒമാൻ നേവി , യുഎഇ നേവി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ (ഐആർഐ) നേവി എന്നിവയുമായി അഭ്യാസങ്ങളിൽ ഏർപ്പെടുന്നതിന് പുറമെ മസ്കറ്റ്, ദുബായ്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളും കപ്പൽ സന്ദർശിക്കുമെന്ന് അധികൃതർ പറഞ്ഞു. .
ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച കപ്പൽ തദ്ദേശീയ കപ്പൽനിർമ്മാണ കഴിവുകൾ പ്രദർശിപ്പിക്കുന്നതാണ് . ഗൾഫുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ സമുദ്രബന്ധം പുനരവലോകനം ചെയ്യുന്നതാണ് ഗൾഫ് മേഖലയിലേയ്ക്കുള്ള പര്യടനം – നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
“വിന്യാസ വേളയിൽ കപ്പൽ വിവിധ പരിശീലന മത്സരങ്ങളും ഏറ്റെടുത്തു, അതിൽ ആർഎൻഒ, ഐആർഐ നേവി എന്നിവയിൽ നിന്നുള്ള ട്രെയിനികൾക്ക് കപ്പൽ പരിശീലനം നൽകുകയും ചെയ്തു.”
നാവികസേനകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർഎൻഒ, ഐആർഐ എന്നിവയുമായുള്ള ഉഭയകക്ഷി സമുദ്ര പങ്കാളിത്ത പരിശീലനത്തിലും കപ്പൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ നാവികസേനയുടെ കപ്പൽ കേസരി ശനിയാഴ്ച മൊസാംബിക്കിലെ മാപുട്ടോ തുറമുഖത്ത് എത്തിയിരുന്നു . മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് നാവികസേനയുടെ ഈ പര്യടനം . വിദേശകാര്യ മന്ത്രാലയവുമായും സർക്കാരിന്റെ മറ്റ് ഏജൻസികളുമായും ഏകോപനത്തോടെയാണ് ഇത് നടത്തുന്നത്.
നിലവിലുള്ള വരൾച്ചയെയും പകർച്ചവ്യാധിയുടെ വെല്ലുവിളികളെയും നേരിടാനുള്ള മൊസാംബിക് സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഐഎൻഎസ് കേസരിയിൽ 500 ടൺ ഭക്ഷ്യസഹായവും ഇന്ത്യ അയച്ചിട്ടുണ്ട്
മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്കർ, കൊമോറോസ് എന്നിവിടങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ മെഡിക്കൽ സഹായ സംഘങ്ങളെ വിന്യസിക്കുന്നതുൾപ്പെടെ സഹായം നൽകാൻ 2020 മെയ്-ജൂൺ മാസങ്ങളിൽ ഐഎൻഎസ് കേസരി സമാനമായ ദൗത്യം ഏറ്റെടുത്തിരുന്നു. 2020 മെയ് മുതൽ, ഇന്ത്യൻ നാവികസേന സാഗർ ദൗത്യങ്ങൾക്ക് കീഴിൽ 15 സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേന പറഞ്ഞു.
ഈ ദൗത്യങ്ങൾ ഏറ്റെടുത്ത്, ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഏകദേശം 40,000 നോട്ടിക്കൽ മൈൽ ദൂരമാണ് ഇതുവരെ പിന്നിട്ടതെന്നും നാവികസേന പറഞ്ഞു.
Discussion about this post