ശ്രീനഗർ ; സിആർപിഎഫ് ബങ്കറിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം . തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ഭേരയിലെ അർവാനി പ്രദേശത്തെ സിആർപിഎഫ് ബങ്കറിന് നേരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞത്.
90 ബിഎൻ സിആർപിഎഫ് ബങ്കറിലേക്കാണ് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞത് . എന്നാൽ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികിൽ വീണ് പൊട്ടിത്തെറിച്ചു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.അക്രമികളെ പിടികൂടാൻ പ്രദേശം മുഴുവൻ സൈന്യം വളഞ്ഞിരിക്കുകയാണ്. തെരച്ചിൽ തുടരുന്നു.
Discussion about this post