രാജ്യത്ത് പ്രതിരോധ സേനയ്ക്ക് വെടിമരുന്ന് സംഭരണത്തിനും ആണവ ആയുധങ്ങൾക്കുമായി വമ്പൻ തുരങ്കങ്ങൾ ഒരുങ്ങുന്നു . ഏറ്റവും പുതിയ ഉപകരണങ്ങൾ ഇതിനായി ഇന്ത്യൻ കരസേനയുടെ കോർ ഓഫ് എഞ്ചിനീയർമാർക്ക് നൽകുമെന്ന് എഞ്ചിനീയർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ ഹർപാൽ സിംഗ് പറഞ്ഞു.
ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്സിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലെഫ്റ്റനന്റ് ജനറൽ ഹർപാൽ. വികസനം കുറവായ പ്രദേശങ്ങളിൽ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാനും കോംബാറ്റ് എഞ്ചിനീയർമാർ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഗതി ശക്തി പ്രയത്നങ്ങൾക്കൊപ്പം തങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രാദേശിക സമൂഹങ്ങൾക്കും, ഗ്രാമങ്ങൾക്കുമാണ് മുൻ ഗണന നൽകുന്നത് . ഇതിനൊപ്പം കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടിയുള്ള വെടിമരുന്ന് സംഭരണത്തിനുള്ള തുരങ്കങ്ങളും വലിയ രീതിയിൽ നിർമ്മിക്കാനാണ് പദ്ധതി.
തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി അതിർത്തികളിൽ മാത്രമല്ല, അയൽ രാജ്യങ്ങളിലും തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങൾ നടത്താറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടൽ ടണൽ, നിർമ്മാണ വേളയിലാണ് തങ്ങൾക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നതെന്നും ലെഫ്റ്റനന്റ് ജനറൽ ഹർപാൽ പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി, പൂനെയിലെ കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗിലെ സെന്റർ ഓഫ് എക്സലൻസിലെ നൂതനമായ ഗവേഷണ ഇന്റേൺഷിപ്പിലേക്ക് യുവമനസ്സുകളെയും എഞ്ചിനീയർമ്മാരേയും ഇന്ത്യൻ സൈന്യം ക്ഷണിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി
സാങ്കേതികവിദ്യ, ഇന്ത്യയിലെ ആദ്യത്തെ നാനോ മെറ്റീരിയൽ, സിലിക്കൺ നാനോ ട്യൂബ്, ഗ്രാഫീൻ അധിഷ്ഠിത കോൺക്രീറ്റ് ലെസ് സിമൻറ് എന്നിവ വികസിപ്പിച്ചുകൊണ്ട്,” ഇന്ത്യയിലെ ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങളുടെ ഭാഗമാകാനാകുമെന്നും അദേഹം പറഞ്ഞു.
Discussion about this post