പുതിയ അടുത്ത തലമുറ ആന്റി-റേഡിയേഷൻ മിസൈൽ രുദ്രം വിക്ഷേപിക്കാൻ ഒരുങ്ങി ഡിആർഡിഒ. ശത്രുക്കളുടെ റഡാർ കേന്ദ്രങ്ങൾ കണ്ടെത്തി അവയെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന മിസൈലാണിത്.
ലക്ഷ്യത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വിമാനത്തിൽ നിന്ന് തൊടുത്തുവിടുന്ന മിസൈൽ കണ്ടെത്തി, അതും നശിപ്പിക്കാൻ കെൽപ്പുള്ളതാണ് രുദ്രം. റഡാർ സംവിധാനം പ്രവർത്തിക്കാത്ത സാഹചര്യത്തിലും ശത്രുക്കളെ കണ്ടെത്താൻ മിസൈലിന് കഴിയും. അത് ഇന്ത്യൻ വ്യോമസേനയ്ക്ക് എതിരാളികളെ തകർക്കുന്നത് കൂടുതൽ എളുപ്പമാക്കും.
സുഖോയ്-30, മിറാഷ്-2000 തുടങ്ങിയ യുദ്ധവിമാനങ്ങളിൽ നിന്നും മിസൈൽ തൊടുക്കാനാകും . രുദ്രത്തിന്റെ നിരവധി വിക്ഷേപണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, പുതിയ വിക്ഷേപണം വിജയകരമായാൽ, രുദ്രം സായുധ സേനയുടെ ആയുധപ്പുരയിൽ സ്ഥാനം പിടിക്കും .
Discussion about this post