ശ്രീനഗർ ; ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഇനി അമേരിക്കൻ സിഗ് സോർ റൈഫിളുകളും പിസ്റ്റളുകളും . 500 സിഗ് സോവർ-716 റൈഫിളുകളും 100 സിഗ് സോർ എംപിഎക്സ് 9 എംഎം പിസ്റ്റളുകളും കശ്മീർ പോലീസ് സേനയ്ക്കായി ഉടൻ എത്തുമെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. ഈ ആയുധങ്ങൾ ലഭിക്കുന്ന രാജ്യത്തെ ആദ്യ പോലീസ് സംഘമാകും ജമ്മു കശ്മീരിലേത്.
പാക്, ചൈന നിയന്ത്രണ രേഖകൾക്ക് സമീപം കാവൽ നിൽക്കുന്ന സൈനികർക്ക് ഇതിനോടകം അത്യാധുനിക റൈഫിളുകൾ നൽകിയിട്ടുണ്ട്. പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനും, വിഐപി സുരക്ഷയ്ക്കായി വിനിയോഗിക്കപ്പെട്ടൊരിക്കുന്ന ഉദ്യോഗസ്ഥർക്കും ആധുനിക ആയുധങ്ങൾ ലഭ്യമാക്കുമെന്നും റിപ്പോർട്ടുണ്ട്.
പോലീസ് സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം റൈഫിളുകളുടെ 5.56x45mm ഇന്റർമീഡിയറ്റ് കാട്രിഡ്ജിനെ അപേക്ഷിച്ച് സിഗ് സോവർ-716 ആക്രമണ റൈഫിളിന് കൂടുതൽ ശക്തമായ 7.62x51mm കാട്രിഡ്ജ് ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മാത്രമല്ല, ഈ റൈഫിളുകൾ ഒതുക്കമുള്ളതും കരുത്തുറ്റതും ആധുനികവുമാണ്.2019-ൽ, 700 കോടി രൂപയ്ക്ക് 72,400 ആക്രമണ റൈഫിളുകൾക്കായി സിഗ് സോറുമായി ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. 2017 ഒക്ടോബറിൽ ഏകദേശം 7 ലക്ഷം റൈഫിളുകളും 44,000 ലൈറ്റ് മെഷീൻ ഗണ്ണുകളും 44,600 കാർബൈനുകളും വാങ്ങാനുള്ള നീക്കം, കരസേന ആരംഭിക്കുകയും ചെയ്തു .
Discussion about this post