പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ തടസ്സപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ അഭിഭാഷകർക്ക് ഭീഷണി സന്ദേശം . യുകെ നമ്പറിൽ നിന്നാണ് സുപ്രീം കോടതി അഭിഭാഷകർക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് സൂചന . നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ആണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഉപരോധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് .
1984 ൽ സിഖുകാരെ കൊന്നതിന് ഉത്തരവാദികളായ ഒരു കുറ്റവാളിയെ പോലും കണ്ടെത്തിയിട്ടില്ലെന്നും , അതുകൊണ്ട് ഈ വിഷയം സുപ്രീം കോടതി പരിഗണിക്കരുതെന്നുമാണ് വിളിച്ചയാൾ പറഞ്ഞതെന്നും കോൾ സ്വീകരിച്ച അഭിഭാഷകരിലൊരാൾ പറഞ്ഞു.
“എനിക്ക് രണ്ട് കോളുകൾ ലഭിച്ചു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നാണ് ഒരു കോളിൽ പറഞ്ഞത് . 47 സെക്കൻഡ് നേരമായിരുന്നു ആ കോളിന്റെ ദൈർഘ്യമെന്നും ,” അഡ്വക്കേറ്റ് വിഷ്ണു ജെയിൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഉപരോധിച്ചതിന് പിന്നിൽ ആസൂത്രിതവുമായ ഗൂഢാലോചന ഉണ്ടെന്നതിനു തെളിവാണിത് . കേവലമായ ‘പിഴവ്’ മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യത്തിൽ ഉണ്ടായതെന്ന വാദങ്ങൾക്ക് വിരുദ്ധമാണിത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ 42,750 കോടിയുടെ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത് അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ കുടുങ്ങുകയായിരുന്നു.ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു. ഇവിടെയാണ് അദ്ദേഹത്തിനും സംഘത്തിനും കുടുങ്ങിക്കിടക്കേണ്ടിവന്നത്.
Discussion about this post