വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ഭയപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തിൽ ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് . കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികതല ചർച്ചകളുടെ മുന്നോടിയായാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയുടെ പരാമർശം.
ലോകത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന നിലയിലാണ് ചൈനയുടെ പെരുമാറ്റം. ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്യുന്നതിനും സമാധാനപരമായി പരിഹരിക്കുന്നതിനും ഞങ്ങൾ തുടർന്നും പിന്തുണയ്ക്കും,” ജെൻ സാക്കി പറഞ്ഞു.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന അയൽക്കാരെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇതിൽ ഞങ്ങൾ ആശങ്കാകുലരാണ്- ചൈനയുമായി അമേരിക്ക നടത്തുന്ന ചർച്ചയ്ക്കിടെ ഇന്ത്യൻ വിഷയം വന്നതാണോ അതോ ചൈനയ്ക്ക് എന്തെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി ജെൻ സാക്കി പറഞ്ഞു .
കിഴക്കൻ ലഡാക്കിൽ ശേഷിക്കുന്ന സംഘർഷ പോയിന്റുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചൈനയുമായി ക്രിയാത്മകമായ സംഭാഷണത്തിനായി ഇന്ത്യ ശ്രമിക്കുന്നു , ചർച്ചകളുടെ പ്രധാന ശ്രദ്ധ ഹോട്ട് സ്പ്രിംഗ്സ് ഏരിയയിലെ സൈനിക പിന്മാറ്റത്തിനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ജെൻ സാക്കി പറഞ്ഞു.
Discussion about this post