എട്ട് ഓപ്പറേഷനുകളിലായി പാകിസ്താനിൽ നിന്നുള്ള 7 പേർ ഉൾപ്പെടെ 14 ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം . ബുധനാഴ്ച കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സീനിയർ ഗ്രേഡ് കോൺസ്റ്റബിൾ രോഹിത് ചിബിന്റെ പുഷ്പാർച്ചന ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കവേയാണ് ഡിജിപി ദിൽബാഗ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ ധീരനായ കോൺസ്റ്റബിൾ രോഹിത് ഛിബിനെ നഷ്ടപ്പെട്ടത് നിർഭാഗ്യകരമാണ്. ഈ ഏറ്റുമുട്ടലിനിടെ, ഭീകരർ സാധാരണക്കാരെ ബന്ദികളാക്കാനും അവരെ കവചങ്ങളായി ഉപയോഗിക്കാനും ശ്രമിച്ചു. എന്നാൽ നമ്മുടെ ധീരരായ ജവാൻമാർ ആ സാധാരണക്കാരെ രക്ഷിച്ചു‘, ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
പാക് ഭീകരർ ഇപ്പോൾ പതിവായി ഉപയോഗിക്കുന്ന ഒരു പുതിയ രീതിയാണ് ബന്ദിയാക്കുക എന്നത് . “അവർ ഹൈദർപോറയിലും ഇത് ചെയ്തു, അവർ സാധാരണക്കാരെ കവചങ്ങളായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്.”അദ്ദേഹം പറഞ്ഞു.
കുൽഗാം ഏറ്റുമുട്ടലിനിടെ സാധാരണക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കോൺസ്റ്റബിൾ രോഹിത് ചിബിന് ജീവൻ നഷ്ടപ്പെട്ടത് . ഈ വർഷം എട്ട് ഓപ്പറേഷനുകളിലായി 14 ഭീകരരെ ഇല്ലാതാക്കി . 14 ഭീകരരിൽ ഏഴ് പേരും പാകിസ്ഥാനിൽ നിന്നുള്ളവരാണ്,” ഡിജിപി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തിയിൽ ആക്രമണ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന് , “നമ്മുടെ ജവാൻമാർക്ക് അതിർത്തികളിലും കണ്ണുണ്ട്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ കർശനമായ ജാഗ്രതയുണ്ട്” ഡിജിപി ദിൽബാഗ് സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post