ഗഗൻയാൻ ദൗത്യത്തിനായുള്ള ക്രയോജനിക് എഞ്ചിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒ . തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലായിരുന്നു 720 സെക്കൻഡ് ദൈർഘ്യമുള്ള പരീക്ഷണം.
എഞ്ചിന്റെ പ്രകടനം പരീക്ഷണ ലക്ഷ്യങ്ങൾ നിറവേറ്റിയെന്നും എഞ്ചിൻ പാരാമീറ്ററുകളുടെ ഗുണമേന്മ പരീക്ഷണത്തിൽ തെളിഞ്ഞെന്നും ബഹിരാകാശ ഏജൻസി അറിയിച്ചു. “ഈ വിജയകരമായ ദീർഘകാല പരീക്ഷണം ഹ്യൂമൻ സ്പേസ് പ്രോഗ്രാമിന്റെ ഒരു പ്രധാന നാഴികക്കല്ലാണ് . ഗഗൻയാനിന്റെ വിക്ഷേപണ വാഹനത്തിലേക്കുള്ള ക്രയോജനിക് എഞ്ചിന്റെ വിശ്വാസ്യതയും കരുത്തും ഇത് ഉറപ്പാക്കുന്നു,” ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു. 1810 സെക്കൻഡ് ക്യുമുലേറ്റീവ് ദൈർഘ്യത്തിനായി നാല് ടെസ്റ്റുകൾ കൂടി നടത്തുമെന്നും അതിൽ പറയുന്നു.
ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ പദ്ധതി ഈ മാസം ആദ്യം ഘട്ടം പൂർത്തിയാക്കി പരീക്ഷണ ഘട്ടത്തിലേക്ക് കടന്നതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് മുമ്പ് ആദ്യത്തെ ആളില്ലാ ദൗത്യം ആരംഭിക്കാൻ നിർദ്ദേശമുണ്ട്, കൂടാതെ എല്ലാ ഷെഡ്യൂളുകളും പാലിക്കാൻ പരമാവധി ശ്രമിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” കെ ശിവൻ പറഞ്ഞു.
Discussion about this post