മേയ്ക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ശക്തമായ ചുവട് വയ്പ്പുമായി ഇന്ത്യൻ പ്രതിരോധ നിര . മേക്ക്-II പ്രോജക്റ്റുകളുടെ ഭാഗമായി അനാഡ്രോൺ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി 96 കോടിയുടെ കരാർ ഒപ്പ് വച്ച് ഇന്ത്യൻ സൈന്യം . മാന്യൂവറബിൾ എക്സ്പെൻഡബിൾ ഏരിയൽ ടാർഗെറ്റിനായാണ് ആദ്യ കരാർ ഒപ്പിട്ടത് .
ഏരിയൽ ടാർഗെറ്റ് സിസ്റ്റം ആവശ്യമായി വരുന്ന വാർഷിക അഭ്യാസങ്ങളിൽ പുരുഷന്മാർക്ക് പരിശീലനം നൽകുന്നതിനായിമാനുവ്രബിൾ എക്സ്പെൻഡബിൾ ഏരിയൽ ടാർഗെറ്റ് വികസനത്തിന് ഇന്ത്യൻ സൈന്യം അനുമതി നൽകിയിരുന്നു. ഡിഫൻസ് പ്രൊക്യുർമെന്റ് പ്രൊസീജിയറായ മേക്ക് II വിഭാഗത്തിന് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യമില്ല.
അനാഡ്രോൺ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് യുകെ ഡിഫൻസ് സ്പെഷ്യലിസ്റ്റായ ക്വിന്റിക്യൂ ടാർഗെറ്റ് സിസ്റ്റംസ് ലിമിറ്റഡുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത് . ഇതനുസരിച്ച് ശത്രുവിമാനങ്ങൾ, പൊതു വ്യോമാക്രമണ ആയുധങ്ങൾ എന്നിവയിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ജെറ്റ് എഞ്ചിൻ പതിപ്പായ ഷിക്കാര – ബാൻഷീ ജെറ്റ് 40 വികസിപ്പിച്ചെടുത്തിരുന്നു. ഇതിനു 26,000 അടി വരെ പറക്കാൻ കഴിയും.
Discussion about this post