വികസന മുന്നേറ്റത്തിലൂടെ ജമ്മു കശ്മീർ കുതിക്കുകയാണ് . ഈ മാസം അഞ്ചിനാണ് ശ്രീനഗറിൽ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കുന്നതിനായി ജമ്മു കശ്മീർ സർക്കാർ ദുബായ് ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പുമായി ചരിത്രപരമായ കരാർ ഒപ്പിട്ടത് . ജമ്മു & കശ്മീർ-ദുബായ് സഹകരണം കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ.
നേരത്തേ അടിസ്ഥാന സൗകര്യ നിര്‍മാണങ്ങള്‍ക്ക് ദുബായ് ഭരണകൂടവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ധാരണയായിരുന്നു. വ്യവസായ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, മെഡിക്കല്‍ കോളേജ്, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ സൗകര്യങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ പേരിൽ കശ്മീരിൽ ആരംഭിക്കുക .
കശ്മീരിലെ വൊക്കേഷണൽ കോളേജുകളുമായും സർവ്വകലാശാലകളുമായും പങ്കാളിത്തമുണ്ടാക്കാനും യൂണിവേഴ്സിറ്റി കോളേജ് ബർമിംഗ്ഹാം ദുബായുമായി ജമ്മു കശ്മീർ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ കുറഞ്ഞ ഫീസിൽ പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ സുഗമമാക്കിക്കൊണ്ട് പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി യൂണിവേഴ്സിറ്റി കോളേജ് ബർമിംഗ്ഹാം കശ്മീരിൽ ഓഫീസും സ്ഥാപിക്കും.
ലുലു ഗ്രൂപ്പുമായുള്ള ധാരണാപത്രപ്രകാരം, ഗൾഫ് രാജ്യങ്ങളിലും ഈജിപ്തിലുമുള്ള 190 ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി ജമ്മു കശ്മീരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകും .
കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരിലേക്ക് യുഎഇ ബിസിനസ് പങ്കാളിയായി എത്തുന്നത് പ്രവേശിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമാണ് താഴ്വര പുരോഗതിയുടെ പാതയിലേയ്ക്ക് എത്തിയത്.
കശ്മീർ പരിഹരിക്കപ്പെടേണ്ട പ്രശ്നമാണെന്നും മുസ്ലീം രാജ്യങ്ങൾ അതിന്റെ വാദത്തെ പിന്തുണയ്ക്കണമെന്നും പ്രചരണം നടത്തുന്ന പാകിസ്താനുള്ള താക്കീതായാണ് ജമ്മു കശ്മീരുമായി യുഎഇ ബന്ധം സ്ഥാപിക്കുന്നത് . പാകിസ്താന്റെ നുണ പ്രചാരണങ്ങൾക്ക് വഴങ്ങാതെ ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സന്ദേശമാണ് യുഎഇ ഒഐസിക്ക് അയച്ചത്.
2019 ൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ. പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് ഇന്ത്യയുടെ ഈ നീക്കമെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബന്ന പറഞ്ഞത്.
“ഇന്ത്യ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്, അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ “ എന്നും അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബന്ന പറഞ്ഞിരുന്നു.
2019-2020ൽ ഏകദേശം വിദേശ വ്യാപാര കണക്കുകൾ 60 ബില്യൺ ഡോളറിലെത്തിയിരുന്നു . ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സിഇപിഎ) നിർണായകമാകും. വരുന്ന 8 വർഷത്തിനുള്ളിൽ സിഇപിഎ വഴി ഉഭയകക്ഷി വ്യാപാരം 60 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയരുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ . 30 വർഷത്തിനിടെ യുഎഇ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2018-ലും 2019-ലും അദ്ദേഹം സന്ദർശനങ്ങൾ നടത്തി . ഇതും ഇന്ത്യയുടെ നയതന്ത്രബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി.
Discussion about this post