കൂടുതല്‍ തദ്ദേശീയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . ഒഡീഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു വിക്ഷേപണം.
ബ്രഹ്മോസ് എയ്റോസ്പേസും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യും ചേര്‍ന്നു നടത്തിയ വിക്ഷേപണത്തില്‍, മിസൈല്‍ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി ഭേദിച്ചു.. വിജയകരമായി തെളിയിക്കപ്പെട്ട പുതിയ സാങ്കേതിക വിദ്യ മിസൈലിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണമെന്നു ഡിആര്‍ഡിഒ അറിയിച്ചു. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വികസിത പതിപ്പ് വിജയകരമായി പരീക്ഷിച്ച പ്രതിരോധ ഗവേഷണ വികസന സംഘടന ടീമുകളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
ജനുവരി 11ന് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിശാഖപട്ടണം യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ രാജ്യം വിജയകരമായി പരീക്ഷിച്ചിരുന്നു.
Discussion about this post