Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഇന്ത്യ വാങ്ങുന്ന എസ്- 400 ; പ്രത്യേകതകൾ ഇവയാണ്

Apr 4, 2020, 07:50 am IST
in Missile, News
Share on FacebookShare on Twitter

വളരെ പ്രശസ്തമായ ഒരു റഷ്യൻ വ്യോമ പ്രതിരോധ സംവിധാനമാണ് എസ്- 400 . എല്ലാത്തരം വിമാനങ്ങളെയും മിസൈലുകളെയും പ്രതിരോധിക്കാൻ കഴിവുള്ള ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് ഇത് -.റഷ്യൻ ആയുധ നിർമാതാക്കളായ അൽമാസ് ഡിസൈൻ ബ്യുറോയാണ് ഈ മിസൈലിന്റെ നിർമാതാക്കൾ .മുൻപ് നിലനിന്ന S-300 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ആധുനിക രൂപമാണ് 400  .ഇന്ന് നിലനിൽക്കുന്ന ഏറ്റവും ഫല പ്രദമായ വ്യോമപ്രതിരോധ സംവിധാനമായാണ് എസ്-400 അറിയപ്പെടുന്നത്.

വിവിധ കഴിവുകളുള്ള മൂന്ന് തരം മിസൈലുകളാണ് S -400 ഇതിലുള്ളത് .ദീർഘദൂര 40N 6 മിസൈലും ,മധ്യദൂര 48N6 മിസൈലും,  ഹ്രസ്വദൂര 9M96E മിസൈലുമടങ്ങുന്നതാണ് ഒരു S-400 മിസൈൽ സംവിധാനം .ഈ തരത്തിലുള്ള മിസൈൽ വിന്യാസം ഈ സംവിധാനത്തിന്റെ കൃത്യത പതിന്മടങ്ങ്  വർധിപ്പിക്കുന്നു .ദീർഘ ദൂര മിസൈലിന് നാനൂറു കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ കഴിവുണ്ട് .മറ്റു  ഹ്രസ്വദൂര വ്യോമവേധ മിസൈൽ സംവിധാനങ്ങളെയും S-400 മായി കൂട്ടിയിണക്കാം

ഈ മിസൈൽ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഒരു AESA (ACTIVE ELCTRONICALLY STEERED ARRY RADAR ) റഡാർ സംവിധാനമാണ് .ഇത്തരം റഡാർ സംവിധാനങ്ങളെ ജാം ചെയ്യാൻ കഴിയാത്തതിനാൽ ,എല്ലാ സാഹചര്യങ്ങളിലും മിസൈൽ സംവിധാനത്തെ കർമ്മനിരതമായി നിർത്താൻ S-400 സംവിധാനത്തിന് കഴിയുന്നു . വിവിധ ദൂരപരിധിയുള്ള റഡാർ സംവിധാനങ്ങളെയും S-400 വ്യോമപ്രതിരോധ സംവിധാനത്തിൽ കൂട്ടിയിണക്കാൻ സാധിക്കും .

ഒരു S-400 സംവിധാനത്തിന്റെ മൂന്നാമത്തെ ഘടകമാണ് മോർഫിയെസ്സ് (Morpheus) സ്വയം പ്രതിരോധ സംവിധാനം .തീരെ താഴ്ന്നു പറക്കുന്ന ക്രൂയിസ് മിസൈലുകളിൽ നിന്നും .ദീർഘ ദൂര റഡാർ വേധ മിസൈലുകളിൽ നിന്നും S -400 സംവിധാനത്തെ സംരക്ഷിക്കാൻ കഴിവുള്ള ശക്തമായ ഒരു ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് മോർഫിയെസ്സ്.

S-400 സംവിധാനത്തിന്റെ കൃത്യതക്കു പ്രധാന കാരണം അതിന്റെ ദീർഘ ദൂര പരിധിയാണ് .വിമാനങ്ങളെയും ,മിസൈലുകളെയും 400 കിലോമീറ്റർ ദൂരെ വച്ച് തന്നെ കണ്ടുപിടിക്കാനും നശിപ്പിക്കാനും S-400 നു കഴിയും .ഈ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളും വളരെ പെട്ടെന്ന് സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളിലാണ് ഘടിപ്പിച്ചിരിക്കുന്നത് .മിസൈൽ ലോഞ്ചറുകളും റഡാറുകളും സ്വയം പ്രതിരോധ സംവിധാനവുമെല്ലാം വളരെ വേഗം സഞ്ചരിക്കാൻ കഴിവുള്ളവയാണ് .അതിനാൽ തന്നെ ഇവയെ കണ്ടുപിടിക്കാനും നശിപ്പിക്കാനും ശത്രുവിന് വളരെ ബുദ്ധി മുട്ടേണ്ടി വരും .

സാധാരണ നാലാം തലമുറ യുദ്ധ വിമാനങ്ങളെ 400 കിലോമീറ്റർ ദൂരെ വച്ച് കണ്ടുപിടിക്കാൻ കഴിയുന്ന ഈ സംവിധാനത്തിന് അഞ്ചാം തലമുറ വിമാനങ്ങളെ 150 കിലോമീറ്റർ ദൂരെ വച്ച് കണ്ടുപിടിക്കാൻ കഴിയുമെന്നാണ് റഷ്യ അവകാശ പെടുന്നത് .. ഇപ്പോൾ റഷ്യ മാത്രമാണ് S 400 വ്യോമവേധ മിസൈൽ സംവിധാനം ഉപയോഗിക്കുന്നത് .സിറിയയിൽ അവർ ഈ സംവിധാനം വിന്യസിക്കുകയും ഇതിന്  ഉത്തര സിറിയയുടെ വ്യോമ മേഖല മുഴുവൻ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നുമാണ് റഷ്യൻ വ്യോമസേന അവകാശപ്പെട്ടത് . ഈ അവകാശ വാദം പാശ്ചാത്യ ശക്തികൾ ആരും തള്ളിക്കളയാത്തതിനാൽ വളരെയധികം വിശ്വാസ്യമാണ് .

കഴിഞ്ഞ കൊല്ലം റഷ്യയിൽ നിന്നും S 400  വാങ്ങാൻ നമ്മുടെ രാജ്യം തീരുമാനിച്ചിരുന്നു 2020 -ഓടെ ഈ സംവിധാനം നമ്മുടെ വ്യോമാതിർത്തികൾ പരിരക്ഷിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊറോണ വൈറസ് വ്യാപനം  ആയുധം കൈമാറൽ  അനിയന്ത്രിതമായി നീട്ടുമെന്നതിനാൽ എസ്-400 ഇന്ത്യയിലേക്ക് എന്നെത്തുമെന്ന് ഉറപ്പായിട്ടില്ല. റഫേലിന്റെ കാര്യത്തിലും ഈ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

Tags: FEATURED
Share1TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News & Articles

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com