Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ആ ധീരർ നേരേ ചെന്നിറങ്ങിയത് ഭീകരരുടെ മുന്നിലേക്ക് ; കൊടും മഞ്ഞിന്റെ മറവിൽ നിന്ന് തീവർഷം ; കശ്മീരിൽ നടന്ന പോരാട്ടം ഇങ്ങനെ

Apr 6, 2020, 08:31 pm IST
in Army, News
ആ ധീരർ നേരേ ചെന്നിറങ്ങിയത് ഭീകരരുടെ മുന്നിലേക്ക് ; കൊടും മഞ്ഞിന്റെ മറവിൽ നിന്ന് തീവർഷം ; കശ്മീരിൽ നടന്ന പോരാട്ടം ഇങ്ങനെ
Share on FacebookShare on Twitter

ഇന്നലെ ഭാരതത്തിന് നഷ്ടമായത് 4 പാരാ സ്പെഷ്യൽ ഫോഴ്സിലെ അഞ്ച് ധീര പോരാളികളെയാണ്. സുബേദാർ സഞ്ജീവ് കുമാർ, ഹവിൽദാർ ദേവേന്ദ്ര സിംഗ് , പാരാട്രൂപ്പർമാരായ ബാൽ കിഷൻ , അമിത് കുമാർ , ഛത്രപാൽ സിംഗ് എന്നിവരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. നുഴഞ്ഞു കയറിയ അഞ്ച് ഭീകരരേയും കാലപുരിക്കയച്ചതിനു ശേഷമാണ് അവർ വീരമൃത്യു വരിച്ചത്.

ഏപ്രിൽ 1-2 തീയതികളിലാണ് അഞ്ച് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് സംശയിക്കപ്പെടുന്നു. ആ സമയത്ത് പാക് സൈന്യത്തിന്റെ ശക്തമായ വെടിനിർത്തൽ ലംഘനം നടന്നിരുന്നു. ഭീകരർ നുഴഞ്ഞു കയറിയ വിവരം അറിഞ്ഞ സൈന്യം അപ്പോൾ തന്നെ ഡ്രോണിലൂടെ അവരുടെ ഏകദേശ സ്ഥാനം കണ്ടെത്തിയിരുന്നു.

മഞ്ഞുമൂടിയ മലനിരകളിൽ സാധാരണ സൈനികർക്ക് ഭീകരരെ നേരിടൽ അത്ര എളുപ്പമല്ലാത്തതിനാൽ സൈന്യം അപ്പോൾ തന്നെ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ സഹായം തേടി. ഉടൻ തന്നെ 4 പാരാ എസ്.എഫ്ന്റെ രണ്ട് ടീമിനെ ഭീകരരെ നേരിടാൻ നിയോഗിച്ചു.

സുബേദാർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം ഭീകരരെ നേരിടാൻ എയർ ഡ്രോപ്പ് ചെയ്യപ്പെട്ടു. കൃത്യമായ സ്ഥലത്ത് തന്നെ അവർ എത്തി. ഭീകരരുടെ കാലടിപ്പാടുകൾ കണ്ടെത്തിയ ടീം ലീഡർ സഞ്ജീവ് കുമാർ അത് നോക്കി മുന്നോട്ടു പോയി. തൊട്ടുമുന്നിലുള്ളവരെ പോലും കാണാൻ കഴിയാത്തത്ര കൊടും മഞ്ഞ്. പക്ഷേ പിന്മാറുക എന്ന വാക്ക് നിഘണ്ഡുവിൽ ഇല്ലാത്ത പാരാ.എസ്.എഫ് ടീം മുന്നോട്ട് തന്നെ പോയി. പെട്ടെന്ന് മഞ്ഞുമൂടിയ ഒരു ചെറിയ നീർച്ചാലിലേക്ക് അവരിൽ മൂന്നു പേർ പതിച്ചു.ഭീകരരും അവിടെത്തന്നെയായിരുന്നു ഒളിച്ചിരുന്നത്.

സൈനികർ പിറകെ ഉണ്ടെന്ന് അറിയാമായിരുന്ന ഭീകരർ അവരെ പ്രതീക്ഷിച്ചാണിരുന്നത്. പോയിന്റ് ബ്ലാങ്കിലായിരുന്നു വെടിവെപ്പ്. വെടിയൊച്ച് കേട്ട് യൂണിറ്റിലെ മറ്റ് രണ്ട് സൈനികരും നീർച്ചാലിലേക്ക് എടുത്ത് ചാടി ഭീകരരെ നേരിട്ടു. നാലുപേരെ വധിച്ചു. ഓടി രക്ഷപ്പെടാൻ നോക്കിയ ഒരു ഭീകരനെ അവർ വെടിവെച്ചിട്ടു. പക്ഷേ ഇന്ത്യയുടെ ധീരസൈനികർക്ക് മാരകമായി മുറിവേറ്റിരുന്നു. കാലാവസ്ഥയും ദുർഘടമായ പ്രദേശവും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ വീരമൃത്യു വരിച്ചു. രണ്ടു പേർ സൈനിക ആശുപത്രിയിലും.

നേരിട്ടുള്ള യുദ്ധമായിരുന്നു നടന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് കാണാനുണ്ടായിരുന്നു. ഒരു ഭീകരന്റെ ശവത്തിനു മുകളിലായിരുന്നു ഒരു പാരാട്രൂപ്പറിന്റെ മൃതദേഹം കിടന്നത്. അവസാന ശ്വാസം വരെ പോരാടി രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും ഇല്ലാതാക്കാൻ പാരാ എസ്.എഫിന്റെ പോരാളികൾക്ക് കഴിഞ്ഞു.

സർജിക്കൽ സ്ട്രൈക്ക് നടത്തിയ പാരാ എസ്.എഫ് ആണ് നാലാം പാര എസ്.എഫ്. ബറ്റാലിയൻ. പർവ്വതങ്ങളിലെ ഓപ്പറേഷനുകൾക്കും ഭീകര വിരുദ്ധ നീക്കങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ബറ്റാലിയനാണിത്.

രാഷ്ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമം

പാരാ എസ്.എഫിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ..

Tags: FEATURED
Share168TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com