ശ്രീനഗർ : അനന്ത്‌നാഗിൽ സി.ആർ.പി.എഫ് പട്രോളിംഗ് ടീമിനു നേരേ ഭീകരാക്രമണം. ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. അനന്ത്‌നാഗിലെ ബിജ്ബിഹാരയിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് പാരാ എസ്.എഫ് സൈനികർ വീരമൃത്യു വരിച്ചിരുന്നു, ഒൻപത് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ഭീകരർക്ക് നുഴഞ്ഞുകയറാനുള്ള സൗകര്യം ഒരുക്കാൻ അതിർത്തിയിൽ പാക് സൈന്യം വൻ തോതിൽ വെടിനിർത്തൽ ലംഘനം നടത്തുന്നതായാണ് റിപ്പോർട്ട്.
അതേസമയം കൊറോണ ബാധ സംശയിക്കുന്ന ഭീകരരെ ലഷ്കർ ഇ തോയ്ബ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സിന്ധ് പ്രവിശ്യയിൽ നിന്നാണ് ഐസൊലേഷനിൽ കഴിയുന്ന ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാൻ റിക്രൂട്ട് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ
Discussion about this post