ഉപഗ്രഹ വിക്ഷേപണത്തിൽ ഒരു മാസത്തിനിടെ ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ഇന്തോനേഷ്യൻ ഉപഗ്രഹവുമായി വിക്ഷേപണം നടത്തിയ ചൈനയുടെ മാർച്ച് 3ബി റോക്കറ്റ് ലക്ഷ്യത്തിലെത്താൻ സാധിക്കാതെ പൊട്ടിത്തകർന്നു. ഇന്തോനേഷ്യയുടെ ഉപഗ്രഹവും നശിച്ചു. റോക്കറ്റ് കത്തിയമർന്ന് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഏപ്രിൽ 9 നായിരുന്നു വിക്ഷേപണം. രാവിലെ 7:46 ഓടെ നടന്ന വിക്ഷേപണത്തിൽ ആദ്യ രണ്ട് ഭാഗങ്ങളും വിജയകരമായി. എന്നാൽ മൂന്നാം ഘട്ടത്തിൽ റോക്കറ്റ് തകരുകയും ഉപഗ്രഹമുൾപ്പെടെ കത്തിയമരുകയുമായിരുന്നു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈനയുടെ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടുന്നത്. കഴിഞ്ഞ മാർച്ച് 16 ന് സൈനിക ഉപഗ്രഹവുമായി നടന്ന വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. സൈനിക ആവശ്യത്തിനായുള്ള രഹസ്യ ഉപഗ്രഹമായിരുന്നു വിക്ഷേപിച്ചത്.
Discussion about this post