ശ്രീലങ്കയിലെത്തിയ ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്ന 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ കമാൻഡോ ആയിരുന്നു ഹവിൽദാർ ജഷ് താക്കൂർ. 9 പാരായുടെ ശ്രീലങ്കയിലെ എല്ലാ ഓപ്പറേഷനിലും പങ്കെടുത്ത വീര സൈനികനായിരുന്നു അദ്ദേഹം
1989 ഏപ്രിൽ 12 ന് മുപ്പതോളം വരുന്ന ഭീകരർ അദ്ദേഹത്തിന്റെ സ്ക്വാഡിനെ ആക്രമിച്ചു. ഏറ്റുമുട്ടലിനിടയിൽ ഇന്ത്യൻ സൈനികർ സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണായി. സൈനികർക്ക് വെടിവെപ്പിൽ പരിക്കേറ്റു.
അസാമാന്യ ധീരതയോടെ ജഷ് താക്കൂർ വാഹനത്തിലുറപ്പിച്ചിരുന്ന മെഷീൻ ഗണ്ണു കൊണ്ട് ഭീകരവാദികളെ നേരിട്ടു. വാഹനത്തിനടുത്തെത്താനുള്ള ഭീകരരുടെ ശ്രമങ്ങളെ താക്കൂർ വിജയകരമായി നേരിട്ടു. അഞ്ച് ഭീകരരെ വധിച്ചു. ഏഴു ഭീകരർക്ക് പരിക്കേറ്റു.
മെഷീൻ ഗണ്ണിലെ വെടിയുണ്ടകൾ തീർന്നപ്പോൾ മുറിവേറ്റ് കിടന്ന മറ്റൊരു സൈനികന്റെ തോക്കെടുത്ത് അദ്ദേഹം ഭീകരരെ നേരിട്ടു. മറ്റൊരു സൈനികനിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച ഭീകരനെ തടയാൻ താക്കൂർ വാഹനത്തിൽ നിന്നെടുത്തു ചാടി. അപ്പോഴേക്കും അദ്ദേഹത്തിന് മാരകമായി മുറിവേറ്റു. മുറിവേറ്റെങ്കിലും ആ ഭീകരനെയും ഇല്ലാതാക്കിയ അദ്ദേഹം അൽപ്പസമയത്തിനുള്ളിൽ വീരമൃത്യു വരിച്ചു.
1991 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഹവിൽദാർ ജഷ് താക്കൂറിന് രാജ്യം വീര ചക്ര നൽകി ആദരിച്ചു
Discussion about this post