ശ്രീനഗർ : ജമ്മു കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനെ മഴു കൊണ്ട് വെട്ടിക്കൊന്ന ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ദിവസത്തെ തുടർച്ചയായ തിരച്ചിലിനു ശേഷമാണ് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത്.ആഷിഖ് ഹുസൈൻ ബഷ്രാത് ഹുസൈൻ എന്നിവരെയാണ് സൈന്യം വധിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കിഷ്താറിൽ വച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർ ആയ ബസിത് ഇഖ്ബാലിനെ ഭീകരർ കൊലപ്പെടുത്തിയത്. ഓഫീസർക്കൊപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ആയുധങ്ങളും ഭീകരർ കവർന്നിരുന്നു.
മൂന്നു ദിവസത്തെ കഠിന പ്രയത്നത്തിനു ശേഷമാണ് സൈന്യം ഭീകരരെ കണ്ടെത്തിയത്. പൊലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയവർക്ക് അർഹിക്കുന്ന ശിക്ഷ നൽകുമെന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. ഭീകരർ കാടുകൾക്കുള്ളിലേക്ക് മറഞ്ഞെങ്കിലും കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്ന നിശ്ചയ ദാർഢ്യത്തിലായിരുന്നു സൈന്യം.
ഇന്ന് രാവിലെ ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശം സൈന്യം കണ്ടെത്തി വളയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ ബലാത്സംഗക്കേസിൽ അറസ്റ്റിലായിരുന്നു. ഈയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Discussion about this post