ശ്രീനഗർ : ജമ്മു കസ്മീരിലെ ഹന്ദ്വാരയിൽ അഞ്ച് സുരക്ഷ സൈനികർക്ക് വീരമൃത്യു. 21 രാഷ്ട്രീയ റൈഫിൾസ് കേണൽ അശുതോഷ് ശർമ്മ , മേജർ അനൂജ് സൂദ് , ലാൻസ് നായിക്കുമാരായ ദിനേഷ് , രാജേഷ് എന്നിവരും ജമ്മു കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടർ ഷക്കീൽ ഖാസിയുമാണ് വീരമൃത്യു വരിച്ചത്. ഭീകരർ ബന്ദിയാക്കിയ വീട്ടുകാരെ രക്ഷിച്ചതിനു ശേഷമാണ് സൈനികർ ജീവത്യാഗം ചെയ്തത്.
ഹന്ദ്വാരയ്ക്ക് സമീപം ഒരു വീടിന്റെ ഷെഡ്ഡിലായിരുന്നു ഭീകരർ തമ്പടിച്ചത്. കുടുങ്ങിപ്പോയ വീട്ടുകാരെ രക്ഷിക്കേണ്ടതിനാൽ സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തിയില്ല . ഒരു മണിക്കൂർ നേരത്തോളം വെടിവെപ്പുണ്ടാകാത്തതിനെ തുടർന്ന് വീട്ടുകാരെ രക്ഷിക്കാൻ വീട്ടിലേക്ക് കയറിയപ്പോഴാണ് സൈനികർക്ക് നേരേ ആക്രമണം നടന്നത്. വീട്ടുകാരെ ഒരു പോറൽ പോലുമെൽക്കാതെ സൈന്യം രക്ഷിച്ചു.
വീരമൃത്യു വരിച്ച കേണൽ അശുതോഷ് റാണ കശ്മീരിലെ നിരവധി ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ നിർണായക പങ്കു വഹിച്ച സൈനികനാണ്. 2018 ലും 19 ലും ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിച്ചിട്ടുണ്ട്.
Discussion about this post