Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഗാൽവൻ താഴ് ‌വര: ചൈന ചതി ആവർത്തിക്കുമോ ?

അരുൺ ശേഖർ

Jul 7, 2020, 06:50 pm IST
in News
ഗാൽവൻ താഴ് ‌വര: ചൈന ചതി ആവർത്തിക്കുമോ ?
Share on FacebookShare on Twitter

1962ലെ കുപ്രസിദ്ധ അധിനിവേശം മുതൽ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ അവകാശമുന്നയിക്കുന്ന ചൈന ഏറ്റവുമൊടുവിൽ ചെയ്ത ചതിയായിരുന്നു ഗാൽവൻ താഴ്വരയിലേത്. നിയന്ത്രണരേഖയ്ക്കിരുപുറവുമായി നിലകൊള്ളുന്ന ഇരുരാജ്യങ്ങളുടെയും ഫോർവേഡ് പോസ്റ്റുകളിൽ നിന്നും സ്ഥിരമായി ഉണ്ടാകാറുള്ള പരിശോധനയിൽ ചൈന അതിരുമാന്തുന്നത് ഇന്ത്യൻ സൈനികരുടെ ശ്രദ്ധയിൽപ്പെടുകയും അതേത്തുടർന്ന് ജൂൺ മാസം പതിനഞ്ചാം തീയതിയിലുണ്ടായ സംഘർഷത്തിൽ ഇരുപക്ഷത്തും ആൾനാശം സംഭവിക്കുകയുമായിരുന്നു.

നിയന്ത്രണരേഖയിലെ പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച് മൂന്നു കരാറുകളിൽ ഒപ്പുവച്ച ചൈന 1954ൽ പഞ്ചശീലതത്വങ്ങളിൽ ഒപ്പുവച്ച ശേഷം 1962ൽ അതെല്ലാം കാറ്റിൽപ്പറത്തി ഇന്ത്യയെ ആക്രമിച്ചതുപോലെ ഗാൽവനിലും മറ്റൊരു ചതിക്കെണിയൊരുക്കുകയായിരുന്നു. ഇത്തവണ ന്യൂഡൽഹി ഒട്ടും അമാന്തിച്ചു നിന്നില്ല. ശക്തമായ തീരുമാനങ്ങളിലൂടെ ചൈനപ്പനി ലോകമാകെ പടർത്തിയ ചൈനയുടെ അമിതമായ ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ തന്നെ കത്തിവച്ചു. മേഖലയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം അടിയന്തിരമായി കൂട്ടിയതിനു പിന്നാലെ അതിവിശിഷ്ട കമാൻഡോ ഫോഴ്സായ സ്പെഷ്യൽ പാരാ റജിമെന്റിനെയും മേഖലയിലേക്ക് വിന്യസിച്ചു.

പാന്ഗോങ് തടാകത്തിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം നടത്തുന്നതിനായി ഭാരതീയ നാവികസേനയുടെ ഫാസ്റ്റ് ബോട്ടുകളും പൊസൈഡോൺ നിരീക്ഷണവിമാനവും മേഖലയിൽ എത്തിച്ചതിനൊപ്പം ഭാരതീയ വായുസേനയുടെ കുന്തമുനകളായ മിഗ് 29, സുഖോയ് 30 MKI എന്നീ യുദ്ധവിമാനങ്ങൾ, അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ, ഒപ്പം സി130ജെ സൂപ്പർ ഹെർക്കുലീസ് വിമാനവും ലഡാഖിലെ ഫോർവേഡ് ബേസുകളിൽ നിന്നും നിരവധി തവണ പറന്നുയർന്നു.

ഇതോടൊപ്പം തന്നെ 59 ചൈനീസ് ആപ്പുകൾ ഒറ്റയടിക്ക് നിരോധിച്ച നടപടിയിലൂടെ ശക്തമായ സന്ദേശം ചൈനയ്ക്ക് നൽകാനും സർക്കാർ മടിച്ചില്ല. ഇക്കഴിഞ്ഞയാഴ്ച മുൻകാല രീതികൾക്ക് വിരുദ്ധമായി ടിബറ്റൻ ആത്മീയനേതാവായ ദലൈലാമയ്ക്ക് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു, ലഡാഖിലെ ലഫ്.ഗവർണർ ആർകെ മാഥുർ, കേന്ദ്രമന്ത്രി കിരൺ റിജിജു, ബിജെപിയുടെ ദേശീയ സെക്രട്ടറി രാം മാധവ് തുടങ്ങിയ പ്രമുഖർ ട്വിറ്റർ വഴിയും ജന്മദിനാശംസകൾ നേർന്നതും ചൈനയ്ക്കുള്ള ശക്തമായ താക്കീതായിരുന്നു. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നൽ സന്ദർശനം കൂടിയായപ്പോൾ ഗാൽവൻ താഴ്‌വരയിൽ മനപ്പൂർവ്വം കെട്ടിയുയർത്തിയ പോസ്റ്റുകളിൽ നിന്നും പിൻവാങ്ങാൻ ചൈന തീരുമാനിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളുടെയും സേനാവിഭാഗങ്ങൾ തമ്മിൽ നിരവധി സൈനികതലചർച്ചകളും നടന്നു. ഇരുരാജ്യങ്ങളും അവരുടെ ഫോർവേഡ് ബേസുകളിലേക്ക് ധാരണയായെങ്കിലും പ്രതിരോധമേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും മുൻകാല അനുഭവങ്ങളും ചൈനയെ ഒറ്റയടിക്ക് വിശ്വസിക്കുന്നതിൽ നിന്നും ഇന്ത്യയെ വിലക്കുന്നു.

അനധികൃതമായി കയ്യേറാൻ ശ്രമിച്ച നിയന്ത്രണരേഖയിൽ നിന്ന് പിൻവാങ്ങാൻ ചൈന തീരുമാനിച്ചെങ്കിലും അവരുടെ സൈനികരെ ഇപ്പോഴും അതിർത്തിമേഖലയിലുടനീളം വിന്യസിച്ചിരിക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം. പ്രത്യേകിച്ചും ഗാൽവൻ താഴ്വര കഴിഞ്ഞുള്ള ചില സംഘർഷമേഖലകളിൽ ചൈനയുടെ സൈനികർ ഇപ്പോഴും ഒഴിയാൻ കൂട്ടാക്കാതെ നിൽക്കുന്നുണ്ട് എന്നതും, ചൈനയുടെ സേന ഇതുവരെയും സമാധാനകാലത്തെ അവരുടെ പൊസിഷനുകളിലേക്ക് മാറിയിട്ടില്ല എന്നതും ചൈനയുടെ നിലപാടിലെ ഉറപ്പില്ലായ്മയ്ക്ക് ഉദാഹരണമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തുന്ന ഒരു നീക്കമെന്ന നിലയിൽ നിലവിലെ ഉടമ്പടി സ്വാഗതാർഹമാണെങ്കിലും, സ്ഥിരമായ ഒരു സമാധാനക്കരാർ ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ അയൽക്കാരനും അതിരുമാന്തിയും എതിരാളിയുമായ ചൈനയെ ഒട്ടും വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും അതിർത്തിയിൽ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കി സമാധാനത്തിന്റെ പാതയിലേക്കെത്താൻ സ്ഥിരമായ ഒരു സമാധാനക്കരാർ അത്യാവശ്യമാണെന്നാണ് മേഖലയിലെ വിദഗ്ദ്ധപക്ഷം.

Tags: China-India ScuffleGalvanChina ArmyAggression
Share24TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com