Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

മാറുന്ന അതിരുകൾ; മാറുന്ന സമവാക്യങ്ങൾ – വെല്ലുവിളികളെ നേരിടുന്ന പുതിയ ഇന്ത്യ

അരുൺ ശേഖർ

Jul 27, 2020, 07:30 am IST
in News
മാറുന്ന അതിരുകൾ; മാറുന്ന സമവാക്യങ്ങൾ – വെല്ലുവിളികളെ നേരിടുന്ന പുതിയ ഇന്ത്യ
Share on FacebookShare on Twitter

2020നെ കൃത്യം രണ്ടായി പകുത്ത ജൂൺ മാസം വിടവ് സൃഷ്ടിച്ചത് അർദ്ധവർഷങ്ങൾ തമ്മിലല്ല, അതിലേറെ ഏഷ്യാ വൻകരയിലെ രണ്ട് പ്രമുഖശക്തികൾക്കിടയിലുമാണ്. ഒരുപക്ഷേ ലോകത്ത് തന്നെ ഇന്നും നിലനിൽക്കുന്ന അതിപുരാതനനാഗരികതകളുടെ ഈറ്റില്ലങ്ങളായ ഭാരതവും ചീനയും തമ്മിലുള്ള കൊമ്പുകോർക്കലിന് ലോകം സാക്ഷ്യം വഹിച്ച, ചൈനയിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ വ്യാപ്തിയിൽ ലോകരാഷ്ട്രങ്ങൾ തളർന്നു നിൽക്കവേ ഒരു ലോകമഹായുദ്ധത്തിന്റെ പ്രതീതി ജനിപ്പിച്ച മാസമായിരുന്നു ജൂൺ. പക്ഷേ ജൂൺ സാക്ഷ്യം വഹിച്ച മറ്റൊന്ന് കൂടിയുണ്ട്. പാകിസ്താനെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതുമ്പോഴും ചൈനയോട് അതിർത്തി തർക്കങ്ങളിൽ ചർച്ചകൾക്ക് പ്രാമുഖ്യം നൽകി വന്നിരുന്ന മുൻകാല ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി ചൈനയ്ക്ക് സുവ്യക്തമായ ഒരു സന്ദേശം നൽകാനും ചൈനയുടെ ഭീഷണിക്ക് അതേ നാണയത്തിൽ മറുപടി നൽകാനും ശേഷിയുള്ള ഒരു ഭരണനേതൃത്വം അതിന്റെ ശക്തി വിനിയോഗിക്കുന്നതാണത്.

പാന്ഗോങ് തടാകക്കരയിലെ ഏറ്റുമുട്ടൽ കേവലം സൈനികതലത്തിൽ ഒതുങ്ങിയില്ല, അഥവാ ഇന്ത്യ അതിനെ അങ്ങനെ ഒതുക്കി നിർത്തിയില്ല. അനാവശ്യമായി എതിരിടാൻ വന്ന ശത്രുവിനെ പാകിസ്ഥാൻ അതിർത്തി എത്ര പ്രധാനമോ അത്രയും തന്നെ പ്രാധാന്യം നൽകി ചെറുത്തുനിർത്തി. ലഡാക്ക് മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം സൈനികവിന്യാസം നടത്തി. മൂന്നു സേനയുടെയും സംയുക്തസാന്നിദ്ധ്യം ഉറപ്പുവരുത്തി. തുടർന്ന് ഭാരതത്തിന്റെ ആവനാഴിയിലെ മികച്ചതും അത്യന്താധുനികവുമായ ആയുധങ്ങൾ ഒന്നൊഴിയാതെ വിന്യസിച്ചു. കൊറോണ വ്യാപനത്തെത്തുടർന്ന് മന്ദീഭവിച്ചു നിൽക്കുകയായിരുന്ന പ്രതിരോധവകുപ്പിന്റെ പർച്ചേസുകൾ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്നത്. പരസ്യവും രഹസ്യവുമായ ഇടപാടുകളിലൂടെ നിരവധി ആയുധങ്ങൾ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു.

അതോടൊപ്പം തന്നെ ചൈനയുമായി സ്വാരസ്യത്തിലല്ലാത്ത ജപ്പാൻ, അമേരിക്ക, ആസ്‌ട്രേലിയ എന്നിവരുമായി ചേർന്ന് ക്വാഡ് എന്ന പുതിയ കൂട്ടായ്മ സൃഷ്ടിച്ചു. ക്വാഡ് അംഗങ്ങളെ ഭാരതത്തിന്റെ പ്രതിവർഷ നാവികാഭ്യാസമായ മലബാർ അഭ്യാസത്തിൽ ഉൾപ്പെടുത്തി. ഒപ്പം ജപ്പാൻ അമേരിക്കഎന്നിവരുടെ നാവികസേനകളുമൊത്ത് ചൈനയിലേക്കുള്ള പ്രമുഖ കപ്പൽച്ചാലായ മലാക്ക സ്ട്രെയ്റ്റിൽ നാവികാഭ്യാസം നടത്തി. ബഹുമുഖമായ പ്രത്യാക്രമണത്തിന്റെ ഭാഗമായി സർക്കാർ വകുപ്പുകൾ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി നൽകിയിരുന്ന ആഗോള കരാറുകളിൽ ടെൻഡർ നേടിയ ചൈനീസ് കമ്പനികളെ ഒഴിവാക്കി. 59 ചൈനീസ് ആപ്പുകൾ ചാരപ്രവൃത്തിക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അവ നിർബന്ധമായി നിരോധിച്ചു. അതിലൂടെ ചൈനീസ് കമ്പനികൾക്ക് കനത്ത വരുമാനനഷ്ടമുണ്ടായി.

മറുഭാഗത്ത് ചൈനയും വെറുതെയിരുന്നില്ല. നിർത്തി വച്ചിരുന്ന വിമാനവാഹിനിക്കപ്പലുകളുടെ നിർമ്മാണം പുനരാരംഭിച്ചതടക്കം പല നടപടികളും അവരും കൈക്കൊണ്ടു. ഒപ്പം തങ്ങളുടെ കുറ്റത്തിന് അന്യരെ പഴിക്കുന്ന അജാസൃഗാലന്യായം പൂർവാധികം ശക്തിയോടെ നടപ്പാക്കി. തങ്ങളുടെ ശേഷി ഉപയോഗിച്ച് ഭാരതവും ഇറാനുമായുള്ള ഛബഹർ തുറമുഖ കരാർ റദ്ദായെന്നു വരെ ഒരവസരത്തിൽ പ്രചരിപ്പിച്ചു. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖവികസനത്തിന് നൽകിയ പണത്തിന്റെ കണക്കു പറഞ്ഞ് ശ്രീലങ്കയെ ഭീഷണിപ്പെടുത്താൻ നോക്കിയതും തങ്ങളുടെ പാവ ഗവണ്മെന്റിനെ സ്ഥാപിച്ചു വച്ചിട്ടുള്ള നേപ്പാളിനെക്കൊണ്ട് ഭാരതത്തെ ചൊറിഞ്ഞു നോക്കിയതും അടക്കം പല തന്ത്രങ്ങളും അവർ പയറ്റി.

ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുത്തിട്ടും പ്രതീക്ഷിച്ചതുപോലെ ഒരു ആഭ്യന്തരപ്രശ്നം സൃഷ്ടിച്ച് ഭാരതത്തെ തളച്ചിടാൻ കഴിയുന്നില്ല എന്നും ലുട്ട്യൻസ് സർക്കിളിന്റെ പ്രഭാവകാലം അസ്തമിച്ചു എന്നും തിരിച്ചറിവ് ലഭിച്ച ചൈന പതിയെ ഇന്ത്യയോട് സന്ധി ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രശ്നം സൃഷ്ടിച്ച പാന്ഗോങ് മേഖലയിൽ നിന്ന് പിന്മാറാൻ വൈമനസ്യം കാണിക്കുന്ന ചൈനയെ ഇന്ത്യ ഒട്ടും വിശ്വാസത്തിലെടുത്തിട്ടില്ല. ചൈനയുടെ സമ്മർദ്ദതന്ത്രത്തിൽ അകപ്പെട്ട ശ്രീലങ്കയ്ക്ക് സാമ്പത്തികസഹായം അനുവദിച്ച് ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്ന നിലയിൽ നമ്മളും കരുക്കൾ നീക്കിത്തുടങ്ങിയതും അമേരിക്ക പരസ്യമായി  പിന്തുണയുമായി വന്നതും ചൈനയുടെ മുഖത്തേറ്റ അടിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ലേയിലെ ഫോർവേഡ് പോസ്റ്റുകളിൽ മിന്നൽ സന്ദർശനം നടത്തിയത് ചൈനയ്ക്കുള്ള മുന്നറിയിപ്പായിരുന്നെങ്കിൽ വിദേശകാര്യമന്ത്രി ജയശങ്കർ കുറച്ചുകൂടി കടുത്ത നിലപാട് തന്നെ സ്വീകരിച്ചു. ചേരിചേരാപ്രസ്ഥാനം (NAM) ഒക്കെ കടന്നുപോയ കാലത്തിന്റെ നയങ്ങളാണെന്നും മാറിയ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിൽ എല്ലാവർക്കും കൃത്യമായ ചേരി ഉണ്ടാവുമെന്നും ചൈനയെ കൊള്ളിച്ചുകൊണ്ട് പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവന ഒരു യുദ്ധസമാന സാഹചര്യമുണ്ടായാൽ നമ്മുടെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. ദേശസ്നേഹികളായ ഭാരതീയർ ചൈന നിർമ്മിക്കുന്ന സകലതിനെയും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ കാലത്ത് ഇവിടെ  വളരെ വലിയ നിക്ഷേപങ്ങൾ നടത്തിയ ചൈനീസ് കമ്പനികളുടെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. അവർക്കു വേണ്ടി തങ്ങളുടെ നിലപാട് മാറ്റാൻ ചൈനീസ് സർക്കാർ തയ്യാറാകുമോ എന്ന ഒരു ചോദ്യം നിലനിർത്തിക്കൊണ്ടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അസുഖകരമായ ബന്ധം ഇപ്പോൾ മുന്നോട്ടു പോകുന്നത്.

Tags: FEATUREDIndia China
Share27TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com