ന്യൂഡൽഹി : പാകിസ്താനും ചൈനയ്ക്കുമൊപ്പം റഷ്യയിൽ നടക്കുന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ. കാവ്കാസ് 2020 എന്ന പേരിൽ ദക്ഷിണ റഷ്യയിൽ നടക്കുന്ന സൈനികാഭ്യാസത്തിലാണ് ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ലഡാക്കിൽ നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യ- ചൈന ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യയുടെ തീരുമാനം.
കൊറോണ ഇന്ത്യയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും കൂടിയാണ് തീരുമാനമെന്ന് അറിയുന്നു. നിലവിൽ എഴുപതിനായിരത്തോളം കൊറോണ രോഗികൾ പ്രതിദിനം ഉണ്ടാകുന്നുണ്ട്. രോഗമുക്തി നിരക്കും ഇതിനൊപ്പം നിൽക്കുന്നുണ്ടെങ്കിലും രാജ്യത്തെ അടിയന്തിര അവസ്ഥ പരിഗണിച്ചു കൂടിയാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം സെപ്റ്റംബറിലെ ആദ്യ വാരം ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യ സന്ദർശിക്കുന്നുണ്ട്. ഷാങ്ഹായ് കോഓപ്പറേഷൻ യോഗത്തിൽ പങ്കെടുക്കാനാണ് രാജ്നാഥ് റഷ്യ സന്ദർശിക്കുന്നത്. എന്നാൽ ചൈനയുമായി യാതൊരു ചർച്ചയ്ക്കും സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post