ന്യൂഡൽഹി : സൈന്യത്തിന് അഭിമാനമായി ഡോഗ് സ്ക്വാഡിലെ രണ്ട് ധീരപോരാളികളുടെ സംഭാവന അനുസ്മരിച്ച് പ്രധാനമന്ത്രി. ഡോഗ് സ്ക്വാഡിലെ നായ്ക്കളായ സോഫി , വിദാ എന്നിവരെയാണ് പ്രധാനമന്ത്രി മൻ കി ബാതിൽ പ്രശംസിച്ചത്.നമ്മുടെ സുരക്ഷാസൈന്യത്തിന്‍റെ പക്കല്‍ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന, രാജ്യത്തിനുവേണ്ടി ആത്മബലിദാനം നിര്‍വ്വഹിക്കുന്നു ഇതുപോലെ വീരന്മാരായ എത്രയോ നായ്ക്കളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി ബോംബു സ്ഫോടനങ്ങളെ, ഭീകരവാദഗൂഢാലോചനകളെ തടയുന്നതില്‍ ഇങ്ങനെയുള്ള നായ്ക്കള്‍ വളരെ വലിയ പങ്കാണു നിര്‍വ്വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോഗ് സ്ക്വാഡിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ മൻ കി ബാതിലെ ഭാഗം
പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ ദിവസങ്ങളില്‍ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കയായിരുന്നപ്പോള്‍ വളരെ രസമുള്ള ഒരു വാര്‍ത്ത എന്നെ ആകര്‍ഷിച്ചു. ഈ വാര്‍ത്ത നമ്മുടെ സുരക്ഷാസൈന്യത്തിലെ രണ്ടു വീരന്മാരെക്കുറിച്ചുള്ളതാണ്. ഒരാള്‍ സോഫി, മറ്റയാള്‍ വിദാ. സോഫിയും വിദായും ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് നായ്ക്കളാണ്. അവയെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍റേഷന്‍ കാര്‍ഡ് നല്കി ആദരിച്ചിരിക്കയാണ്. സോഫിക്കും വിദായ്ക്കും ഈ സമ്മാനം കിട്ടിയത് അവ രാജ്യത്തെ കാത്തുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം വളരെ നന്നായി നിര്‍വ്വഹിച്ചതിനാണ്. നമ്മുടെ സൈന്യത്തില്‍ നമ്മുടെ സുരക്ഷാസൈന്യത്തിന്‍റെ പക്കല്‍ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന, രാജ്യത്തിനുവേണ്ടി ആത്മബലിദാനം നിര്‍വ്വഹിക്കുന്നു ഇതുപോലെ വീരന്മാരായ എത്രയോ നായ്ക്കളുണ്ട്. എത്രയോ ബോംബു സ്ഫോടനങ്ങളെ, എത്രയോ ഭീകരവാദഗൂഢാലോചനകളെ തടയുന്നതില്‍ ഇങ്ങനെയുള്ള നായ്ക്കള്‍ വളരെ വലിയ പങ്കാണു നിര്‍വ്വഹിച്ചിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് എനിക്ക് രാജ്യസുരക്ഷയുടെ കാര്യത്തില്‍ നായ്ക്കളുടെ പങ്കിനെക്കുറിച്ച് വിശദമായി അിറയാനുള്ള അവസരം ലഭിച്ചു. പല കഥകളും കേട്ടു. ബലറാം എന്നു പേരുള്ള ഒരു നായ 2006 ല്‍ അമര്‍നാഥ് യാത്രയുടെ വഴിയില്‍ ഭാരിച്ച അളവില്‍ വെടിമരുന്ന് കണ്ടെത്തുകയുണ്ടായി. 2002 ല്‍ ഭാവന എന്നു പേരുള്ള നായ ഐഇഡി കണ്ടെത്തുകയുണ്ടായി. ഐഇഡി കണ്ടെത്തുന്നതിനിടയില്‍ ഭീകരവാദികള്‍ സ്ഫോടനം നടത്തുകയും ഈ നായ വീരമൃത്യു അടയുകയും ചെയ്തു
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഛത്തീസ്ഗഢിലെ ബീജപ്പൂരില്‍ സിആര്‍പിഎഫിന്‍റെ സ്നിഫര്‍ ഡോഗ് ക്രാക്കര്‍ ഐഇഡി ബ്ലാസ്റ്റില്‍ വീരമൃത്യു പ്രാപിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഒരു പക്ഷേ, ടിവിയില്‍ കരളലിയിക്കുന്ന ഒരു ദൃശ്യം കണ്ടിരിക്കും. അതില്‍ ബീഡ് പോലീസ് തങ്ങളുടെ കൂടെയുണ്ടായിരുന്ന നായയായ റോക്കിക്ക് തികഞ്ഞ ആദരവോടെ അന്തിമ വിട നല്കുകയുണ്ടായി. റോക്കി 300 ലധികം കേസുകള്‍ തെളിയിക്കുന്നതില്‍ പോലീസിനെ സഹായിച്ചിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്‍റിലും റെസ്ക്യൂ മീഷനിലും നായ്ക്കള്‍ക്കു വലിയ പങ്കുണ്ട്. ഭാരതത്തില്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഫോഴ്സ് എന്‍ഡിആര്‍എഫ് ഇതുപോലെയുള്ള ഡസന്‍ കണക്കിനു നായ്ക്കള്‍ക്ക് വിശേഷാല്‍ പരിശീലനം നല്കിയിട്ടുണ്ട്. എവിടെങ്കിലും ഭൂകമ്പമുണ്ടായാല്‍, കെട്ടിടം തകര്‍ന്നുവീണാല്‍, അവശിഷ്ടങ്ങളില്‍ കുടുങ്ങിയ ജീവനുള്ളവരെ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ നായ്ക്കള്‍ വളരെ വിദഗ്ധരാണ്.
Discussion about this post